ഏബ്രഹാം തോമസ് മുംബൈയില്‍ നിര്യാതനായി
Wednesday, March 25, 2020 12:15 PM IST
ഫിലഡല്‍ഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായില്‍ (ഇലന്തൂര്‍) എബ്രഹാം തോമസ് (ബാബുക്കുട്ടി 65) നിര്യാതനായി. പരേതന്‍ മുംബൈ സയണ്‍ എസ്‌ഐഇഎസ്. കോളേജില്‍ പ്രഫസറായി ദീര്‍ഘവര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ സുജ എബ്രഹാം (വൈസ് പ്രിന്‍സിപ്പല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ സാന്താക്രൂസ്, മുംബൈ) തിരുവല്ല കുറ്റപ്പുഴ ബെഥേല്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം മാര്‍ച്ച് 26 നു വ്യാഴാഴ്ച്ച മുംബൈയില്‍.

മക്കള്‍ ബ്ലെസി എബ്രഹാം, ബെറ്റ്‌സി എബ്രഹാം. മരുമകന്‍ തിരുവല്ല മുളയ്ക്ക്ല്‍ മാത്യു എബി (ടെറിന്‍).

സഹോദരങ്ങള്‍ മോളി ശാമുവേല്‍, സ്‌കറിയ തോമസ് (കുഞ്ഞുമോന്‍) & ജലജ (ഫിലാഡല്‍ഫിയ), ഏലിക്കുട്ടി & പുന്നൂസ് എബ്രഹാം (ന്യൂജഴ്‌സി), ബേബിക്കുട്ടി & തങ്കച്ചന്‍, ലിസി & ജയിംസ്.

പരേതന്‍ മുംബൈ കലീന സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഇടവകയുടെ വൈസ് പ്രെസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സ്‌കറിയ തോമസ് (കുഞ്ഞുമോന്‍) 215 987 9777 (ഫിലഡല്‍ഫിയ), ജോയി മണ്ണില്‍ 281 745 1459 ( ഹൂസ്റ്റണ്‍), രാജു തോമസ് താന്നിമൂട്ടില്‍ 91 944 720 7282 (ഇന്ത്യ)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി