ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ചെയ്തു
Friday, February 28, 2020 3:21 PM IST
വാഷിംഗ്‌ടൺ ഡിസി: ഇടവക സന്ദർശനങ്ങളുടെ ഭാഗമായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഫാമിലി/യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ട്രഷറർ എബി കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സന്ദർശിച്ചു.

ഹോളി ട്രാൻസ്‌ഫിഗുറേഷൻ റിട്രീറ്റ് സെന്‍റർ ഉപദേശകസമിതി ബോർഡ് അംഗം ജോർജ് വർഗീസ് , ഭദ്രാസന മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി സാറാ വർഗീസ്, ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗം റോസ്മേരി യോഹന്നാൻ, എബി കുര്യാക്കോസ് എന്നിവരെ വികാരി ഫാ. റോയ് ജോർജ് സ്വാഗതം ചെയ്തു. ട്രഷറർ എബി കുര്യാക്കോസ് കോൺഫറൻസിനെ കുറിച്ചും രജിസ്റ്റർ ചെയുന്ന രീതികളെ കുറിച്ചും വിവരിച്ചു. സാറാ വർഗീസ് എല്ലാ മർത്ത മറിയം വനിതാ സമാജം അംഗങ്ങളെയും കോൺഫറൻസിലേക്കു ക്ഷണിച്ചു. റോസ്മേരി യോഹന്നാൻ സുവനീറിനെക്കുറിച്ചും കുട്ടികൾക്കും മുതിർന്നവർക്കും നൽകാവുന്ന ആർട്ടിക്കിൾ, ചെറു കഥകൾ, ഗാനങ്ങൾ എന്നിവയെ കുറിച്ചും സംസാരിച്ചു. ടോമി തോമസ് കുട്ടിക്കാലത്ത് കോൺഫറസിൽ പങ്കെടുത്ത അനുഭവവും ജീവിതപങ്കാളിയെ ആദ്യമായി 25 വർഷം മുൻപ് കോൺഫറൻസിൽ കണ്ടുമുട്ടിയ കാര്യം ഓർമിപ്പിച്ചു.

ഫാ. എം. റ്റി, ഫിലിപ്പ് യോഗത്തിൽ പങ്കെടുത്ത ഫിലിപ്പ് വർഗീസിൽ നിന്നും ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ചെയ്തു. തുടർന്ന് മുൻ വർഷത്തെപ്പോലെ ഡോ. സീമ ജേക്കബ്, ടോമി തോമസ് എന്നിവർ 1000 ഡോളർ വീതം സംഭവനായി നൽകി ഗ്രാൻഡ് സ്‌പോൺസർമാർ ആകുകയും 8 കുടുംബങ്ങൾ കോൺഫറൻസിലേക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിരവധി അംഗങ്ങൾ സുവനീറിലേക്ക് പരസ്യങ്ങൾ നൽകി.

ഇടവകയിൽ നിന്നും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സഹായങ്ങൾക്കും കോൺഫറൻസ് കമ്മിറ്റി നന്ദി പറഞ്ഞു.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ