സ്റ്റാറ്റൻഐലൻഡ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവക കോൺഫറൻസ് പ്രതിനിധികൾ സന്ദർശിച്ചു
Thursday, February 27, 2020 7:06 PM IST
വാഷിംഗ്‌ടൺ ഡിസി : അറ്റ്ലാൻറ്റിക് സിറ്റിയിലെ റാഡിസൺ ക്ലാറിഡ്‌ജ് ബീച്ച് റിസോർട്ട് ഹോട്ടലിൽ ജൂലൈ 15 മുതൽ 18 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ ഭാഗമായി നടത്തിവരുന്ന ഇടവക സന്ദർശനത്തോടനുബന്ധിച്ചു കമ്മിറ്റി അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്സ്‌ ഇടവക സന്ദർശിച്ചു.

ഫെബ്രുവരി 23 നു വിശുദ്ധ കുർബാനക്കുശേഷം നടന്ന യോഗത്തിൽ വികാരി റവ. ഡോ. ജോൺസൺ സി. ജോൺ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. കോൺഫറൻസ് പ്രതിനിധികളായ സണ്ണി വർഗീസ്, അജോയ് ജോർജ്, ബിജു തോമസ്, നോബിൾ വർഗീസ്, ജീത്തു വർഗീസ്, ഇടവക സെക്രട്ടറി കൊച്ചുമ്മൻ , ട്രസ്റ്റി നിബു ഈപ്പൻ, മലങ്കര അസോസിയേഷൻ അംഗം തോമസ് എടത്തികുന്നേൽ, ഭദ്രാസന ഗ്രോ (GROW) സെക്രട്ടറി പിൻസി ജോയി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സണ്ണിവർഗീസ്, അജോയ് ജോർജ് എന്നിവർ കോൺഫറസിനെകുറിച്ചും ഫണ്ടുശേഖരണത്തെകുറിച്ചും കോൺഫറസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും വിവരിച്ചു.

ഇടവക വികാരിയും സണ്ണി വർഗീസും ചേർന്ന് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നിർവഹിച്ചു. തുടർന്നു രണ്ട് അംഗങ്ങൾ ഗ്രാൻഡ് സ്‌പോൺസർമാർ ആകുകയും, അഞ്ച് കുടുംബങ്ങൾ കോൺഫറൻസിന് രജിസ്റ്റർ ചെയ്യുകയും നിരവധി അംഗങ്ങൾ സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകയും ചെയ്തു.

ഇടവകയിൽ നിന്നും നൽകിയ സഹായങ്ങൾക്കും പ്രത്യേകിച്ച് യോഗത്തിനുള്ള ക്രമീകരണങ്ങൾ നൽകിയ നോബിൾ വർഗീസിനോടും ബിജു തോമസിനോടും ഇടവകയോടുമുള്ള നന്ദി സണ്ണി വർഗീസ് അറിയിച്ചു.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ