ഡബ്ല്യുഎംസി ലോക മലയാളി സമ്മിറ്റ് ഹിൽട്ടൺ ഡബിള്‍ട്രീയിൽ
Thursday, February 27, 2020 6:53 PM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ലോക മലയാളി സമ്മിറ്റ് 2020' ഹൂസ്റ്റൺ പ്ലാന്‍ഡ് ബിസിനസ് ഡെവലപ്മെന്‍റ് മേഖലയായ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ ഹൂസ്റ്റൺ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ മേയ് 1 മുതൽ 3 വരെ നടക്കും.

സമ്മിറ്റിൽ പ്രമുഖ പ്രവാസി സംഘടന നേതാക്കൾ പങ്കെടുക്കുന്ന പ്രവാസി കോൺക്ലേവ് , ഇന്‍റർ നാഷണൽ ബിസിനസ് മീറ്റ് , സിൽവർ ജൂബിലി സംഗമം ,അമേരിക്ക റീജൺ ദ്വിവത്സര കോൺഫറൻസ്, സെമിനാറുകൾ ,ശില്പശാലകൾ ,സംവാദം ,അവാർഡ് വിതരണം ,കൾച്ചറൽ പരേഡ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .ഇന്ത്യയിൽ നിന്നുള്ള ജനപ്രതിനിധികൾ,സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ,മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ ,സിനിമ പ്രവർത്തകർ എന്നിവര്‍ അതിഥികളായി കോൺഫറൻസിൽ പങ്കെടുക്കും .ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും 500ൽപരം പ്രതിനിധികൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കും .

കോൺഫറൻസിന്‍റെ വിജയത്തിനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്‌.കെ. ചെറിയാൻ ചെയർമാനായും അമേരിക്ക റീജൺ പ്രസിഡന്‍റ് ജെയിംസ് കുടൽ ജനറൽ കൺവീനറായും ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്‍റ് ജോമോൻ ഇടയാടി കൺവീനറായും ഹരി നമ്പൂതിരി ചീഫ് കോഓർഡിനേറ്ററായും സ്വാഗതസംഘം രൂപികരിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ , അമേരിക്ക റീജൺ ചെയർമാൻ പി സി മാത്യു , അമേരിക്ക റീജൺ അഡ്വൈസറി ചെയർ മാൻ ചാക്കോ കോയിക്കലേത്ത് , ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ തങ്കം അരവിന്ദ് എന്നിവർ രക്ഷാധികാരികളായിരിക്കും .

എൽദോ പീറ്റർ , സുധീർ നമ്പ്യാർ കോൺഫറൻസ് സെക്രട്ടറിമാരായും ,കോശി ഉമ്മൻ , ജേക്കബ് കുടശനാട്‌ എന്നിവർ വൈസ് ചെയർ മാൻമാരായും ഫിലിപ്പ് മാരേട്ട് , ബാബു ചാക്കോ സൈമൺ വാളച്ചെരിൽ , ഫ്രിക്സി മോൻ മൈക്കിൾ,ജോൺ ഉമ്മൻ , റയിനാ റോക്ക് , ആൻഡ്രൂ ജേക്കബ് , ലക്ഷ്മി പീറ്റർ , ജോൺ ഡബ്ല്യൂ വർഗീസ് , മാത്യു മുണ്ടക്കൽ ,ബാബു മാത്യ , ജയിംസ് വാരിക്കാട് , പ്രകാശ് ജോസഫ് , അനിൽ അഗസ്റ്റിൻ , പിന്‍റോ കണ്ണമ്പള്ളി , മോഹൻ കുമാർ,
ഗോപിനാഥൻ , വർഗീസ് കെ. വർഗീസ് , ഈപ്പൻ ജോർജ് ,റെനി കവലയിൽ ,തോമസ് സ്റ്റീഫൻ ,പൊന്നു പിള്ള ,മാത്യു വൈരമൺ , ജിൻസ് മാത്യു കിഴക്കേതിൽ ,രജനീഷ് ബാബു ,എബി ജോൺ ,സിസിലി ജോയി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .

ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് കോൺഫറൻസ് കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികള്‍ക്ക് ഏറെ സൗകര്യപ്രദമായ ഹോട്ടലാണ് ഇത്. ഹൂസ്റ്റണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളായ റിവര്‍ ഓക്സ്, മെമ്മോറിയല്‍ എന്നിവ ഈ ഹോട്ടലിനു സമീപമാണ്. മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പ്രദര്‍ശനങ്ങള്‍, ലൈവ് മ്യൂസിക്, രാത്രി ജീവിതം, ഹൂസ്റ്റൺ ഡൗണ്‍ടൗണിലെ സതേണ്‍-പ്രചോദിത പാചകരീതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം.

ഹില്‍ട്ടണ്‍ ഹോട്ടല്‍ ഹൂസ്റ്റണ്‍-ഗ്രീന്‍വേ പ്ലാസയിലെ ഡബിള്‍ട്രീയില്‍ താമസിച്ചു പരിസരവും ആധുനിക സൗകര്യങ്ങളും ടെക്സസിന്റെ ഊഷ്മളമായ സ്വാഗതവും ആസ്വദിക്കാന്‍ അതിഥികള്‍ക്ക് സാധിക്കും. ഇത് ദൂരെനിന്നെത്തുന്നവര്‍ക്ക് പുത്തന്‍അനുഭവമായിരിക്കും.

ഹോട്ടലില്‍നിന്ന് ഡൗണ്‍ടൗണിലേക്കും ഗലേരിയയിലേക്കും പ്രവേശിക്കാം. ഷോപ്പിംഗ്, റസ്റ്ററന്‍റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗലേരിയയില്‍ ലഭിക്കും. ഡൗണ്‍ടൗണ്‍ ആകാശത്തിന്‍റെയും റിവര്‍ ഓക്ക്‌സിന്റെയും കാഴ്ചകള്‍ നല്‍കുന്ന ഫ്ളോര്‍-ടു-സീലിംഗ് വിന്‍ഡോകള്‍ ഹോട്ടലിന്‍റെ പ്രത്യേകതയാണ്. പ്ലഷ് ഫര്‍ണിഷിംഗ്, ഗ്രാനൈറ്റ് വാനിറ്റികളുള്ള ആഡംബര കുളിമുറി എന്നിവ ഉള്‍പ്പെടുന്നതാണു മുറികള്‍. 24-മണിക്കൂര്‍ ആധുനിക ഫിറ്റ്നസ് സെന്റര്‍, ഹീറ്റഡ് ഔട്ട്‌ഡോര്‍ പൂള്‍, ഓണ്‍-സൈറ്റ് റെസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെയുണ്ട്.

റിപ്പോർട്ട് : ജീമോൻ റാന്നി