ഷിക്കാഗോ മലയാളി അസോസിയേഷൻ വിമന്‍സ്‌ഡേ ആഘോഷം മാർച്ച് 7 ന്, ജഡ്ജ് സഞ്ചു ഉമ്മൻ ഗ്രീൻ മുഖ്യാതിഥി
Wednesday, February 26, 2020 9:37 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7 നു (ശനി) വൈകുന്നേരം മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് അസോസിയേറ്റ് ജഡ്ജ് സഞ്ചു ഉമ്മന്‍ ഗ്രീന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4 മുതല്‍ വനിതകള്‍ക്കായി പ്രത്യേകം തയ്യല്‍ ക്ലാസുകളും മലയാളി ഡയറ്റീഷനുമായി നേരിട്ട് സംസാരിക്കുന്നതിനും ആശയവിനിമയത്തിനും സൗകര്യമുണ്ടായിരിക്കും. തുടര്‍ന്നു വനിതകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളും നടത്തും. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളില്‍ 20 വര്‍ഷമോ അതില്‍ കൂടുതലോ ടീച്ചറായി സേവനം ചെയ്തിട്ടുള്ളവരെ യോഗത്തിൽ ആദരിക്കും.
യോഗ്യരായിട്ടുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങൾ മാര്‍ച്ച് 2നു മുന്പേ കോഓര്‍ഡിനേറ്റേഴ്‌സിനെ അറിയിക്കേണ്ടതാണ്.

ഈ വര്‍ഷത്തെ വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ക്ക് 'അവള്‍'(SHE- She Holds Equality) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതിനു നേതൃത്വം നല്‍കുന്നത് വിമന്‍സ് റപ്രസേന്റേറ്റീവുകളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര, കോര്‍ഡിനേറ്റേഴ്‌സ് ആയ സിബിള്‍ ഫിലിപ്പ്, ഷിജു അലക്‌സ്, ബ്രിജീറ്റ് ജോര്‍ജ്, ജയകുളങ്ങര, ജോമോള്‍ ചെറിയതില്‍, ശാലിനി ശിവറാം, രാജി തോമസ്, റേനു തോമസ്, ഷൈനി ഹരിദാസ്, ജസി റിന്‍സി, ആഗ്നസ് മാത്യു, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം എന്നിവരാണ്.

വ്യത്യസ്തമായി നടത്തപ്പെടുന്ന ഈ ആഘോഷ പരിപാടികളിലേക്ക് ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും വിമന്‍സ്‌ഫോറം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ലീല ജോസഫ് 224 578 5262, മേഴ്‌സി കുര്യാക്കോസ് 773 865 2456, റോസ് വടകര 708 662 0774.