ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
Saturday, February 22, 2020 12:09 PM IST
ഫ്‌ളോറിഡ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന് (2020- 2022 )പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഫ്‌ളോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നില്‍ക്കുന്നതും ,നിരവധി സംഘടനകിലൂടെയും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിനു ചിലമ്പത്ത് പ്രസിഡന്റായി ഇരുപത്തിയൊന്നംഗ കമ്മിറ്റിയാണ് അധികാരമേറ്റത് .ഫ്‌ളോറിഡയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍എയുമായ വി.ടി ബലറാം പുതിയതായി സ്ഥാനമേറ്റ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും സ്വന്തം ഐഡിന്റിറ്റിറ്റി മതാടിസ്ഥാനത്തില്‍ സ്വയം തെളിയിക്കേണ്ട ഗതികേടിലെത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഭാരതീയര്‍.ഇന്ത്യയെ സ്‌നേഹിക്കുകയും ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് .രണ്ടു തരം പൗരനന്മാരെ സൃഷ്ടിക്കുന്ന നരേന്ദ്രമോദിയുടെ പൗരത്വ നിയമത്തിനെതിരെ ഓരോ കോണ്‍ഗ്രസുകാരനും ലോകത്തെവിടെയായാലും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു .

ഫ്‌ളോറിഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു .പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ചിലമ്പത്ത് സംസാരിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ലോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ സമൂഹത്തിന്റെ പിന്തുണയും ,സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു .

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍

പ്രസിഡന്റ് : ബിനു ചിലമ്പത്ത്, വൈസ് പ്രസിഡന്റ് : സജി ജോണ്‍, സെക്രട്ടറി : എബി ആനന്ദ്, ജോ : സെക്രട്ടറി : മാത്തുക്കുട്ടി തുമ്പമണ്‍ , ജോ :ട്രഷറാര്‍ ; ഷീല ജോസ്, ട്രഷറാര്‍: ബിനു പാപ്പച്ചന്‍
ആര്‍.വി .പി : സേവി മാത്യു, ഡോ:മാമന്‍.സി .ജേക്കബ് (നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്)
ചെയര്‍മാന്‍:അസീസി നടയില്‍, ജോര്‍ജ് കൊരുത് ,ഡോ.സാജന്‍ കുര്യന്‍ (നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍).

ചാപ്റ്റര്‍ കമ്മിറ്റി അംഗങ്ങളായി ജോയ് കുറ്റിയാനി, സജി സഖറിയാസ്, ജോര്‍ജി വര്‍ഗീസ്, ബാബു കല്ലിടുക്കില്‍, ജോര്‍ജ് മാലിയില്‍, ബേബി വര്‍ക്കി സിപിഎ, ജെയിന്‍ വാത്യേലി, ഷിബു ജോസഫ്, 9. ഡോ: സുനില്‍ കുമാര്‍, ലൂക്കോസ് പൈനുങ്കല്‍, മനോജ് ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തു.