ഐഎപിസി ഫിലഡല്‍ഫിയ ചാപ്റ്റർ; മില്ലി ഫിലിപ്പ് പ്രസിഡന്‍റ്, മാത്യു ജോർജ് സെക്രട്ടറി
Friday, February 21, 2020 3:28 PM IST
ഫിലഡല്‍ഫിയ: ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ (ഐഎപിസി) ഫിലഡല്‍ഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മില്ലി ഫിലിപ്പ് (പ്രസിഡന്‍റ്), വര്‍ഗീസ് കുര്യന്‍ (വൈസ് പ്രസിഡന്‍റ്), മാത്യു ജോര്‍ജ് (സെക്രട്ടറി), സജു വര്‍ഗീസ് (ജോയിന്‍റ് സെക്രട്ടറി), കെ.എസ്. എബ്രാഹം (ട്രഷറര്‍), സന്തോഷ് ഏബ്രഹാം (അഡ്വൈസ് ബോർഡ് ചെയർമാൻ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ജിനു മാത്യു, കോര.പി.ചെറിയാൻ, തോമസ് ചാണ്ടി, ഷാലു പുന്നൂസ് എന്നിവരെയും തെരഞ്ഞെടുത്തു.

ചാപ്റ്റര്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മില്ലി ഫിലിപ്പ് കോളജ് രാഷ്ടീയത്തില്‍കൂടി പൊതുരംഗത്തേക്ക് എത്തപ്പെട്ടു. സ്‌കൂള്‍ കോളജ് തലങ്ങളില്‍ യുവജനോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു. 2001 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഏഷ്യാനെറ്റിന്റെ ഫിലല്‍ഫിയാ ടീമിനൊപ്പം പ്രവര്‍ത്തിച്ച് ദൃശ്യമാധ്യമരംഗത്ത് ചുവടുറപ്പിച്ചു. സ്വന്തമായി കൊറിയോഗ്രാഫി നിര്‍വഹിച്ച് എക്യുമെനിക്കല്‍ വേദികളിലും മറ്റ് കലാസാംസ്‌കാരിക വേദികളിലും വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. നല്ലൊരു അഭിനേയത്രിയും എഴുത്തുകാരിയും നര്‍ത്തകിയുമാണ്. മില്ലി ഫിലിപ്പിന്‍റെ കവിതകളും ചെറുകഥകളും പലമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് കുര്യന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ബൂത്ത് മണ്ഡലം മുതല്‍ ജില്ലാതലം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ല്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് 20 വര്‍ഷക്കാലം സൗദിയില്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അവിടെ കലാ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യവുമായിരുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോര്‍ജ് ടൈംസ് ഓഫ് അമേരിക്ക എന്ന ഓണ്‍ലൈന്‍ പത്രത്തിന്‍റെ മാനേജിംഗ് എഡിറ്ററും ഫിലഡല്‍ഫിയ സിറ്റി ഉദ്യോഗസ്ഥനുമാണ്.

ജോയിന്‍റ് സെക്രട്ടറിയായി സജു വര്‍ഗീസി (ലെന്‍സ്മാന്‍) നെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറുമാണ് സജു, ഏഷ്യനെറ്റ്, എംസിഎന്‍, ഐപിടിവി എന്നിവയില്‍ പ്രവര്‍ത്തിച്ച് ദൃശ്യമാധ്യമരംഗത്ത് കഴിവു തെളിയിച്ചു. പല ഷോര്‍ട്ട് ഫിലിമുകള്‍ക്കും കാമറ ചലിപ്പിച്ചിട്ടുണ്ട്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ് എബ്രാഹം മികച്ച സംഘാടകനും വാഗ്മിയുമാണ്.

ഉപദേശക സമിതി ചെയര്‍മാനായി നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷ് എബ്രാഹം ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്‍റെ പെന്‍സില്‍വാനിയ ബ്യൂറോയുടെ ന്യൂസ് റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഉപദേശക സമിതി അംഗങ്ങളായ ജിനു മാത്യു കോളജ് രാഷ്ടീയത്തില്‍കൂടി പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ വ്യക്തിത്വത്തിന്റെ ഉടമയാണ്. അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്ത, അക്ഷരം, ദി ഏഷ്യനിറ എന്നീ മാഗസിനുകളുടെ പത്രാധിപ സമിതി അംഗമാണ്. കൂടാതെ ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്‍റെ പെന്‍സില്‍വാനിയ ബ്യൂറോയുടെ വീഡിയോ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

അഡൈ്വസറി ബോര്‍ഡ് അംഗമായ കോര പി. ചെറിയാന്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചതിനു ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറി ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയത്. അനേകം ലേഖനങ്ങള്‍ ഇദ്ദേഹത്തിന്‍റേതായി വിവിധ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ കര്‍മ്മ നിരതനാണ് അദ്ദേഹം.

തോമസ്ചാണ്ടി ഫിലഡല്‍ഫിയയിലെ സജീവ സാന്നിധ്യമാണ്. ഫിലഡല്‍ഫിയയിലെ മലയാളി സംഘടനയായ മാപ്പിന്‍റെ ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും മാപ്പിന്‍റെ ജനറല്‍ സെക്രട്ടറിയാണ്. ഫിലഡല്‍ഫിയ എക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്‍റെ ജോയിന്‍റ് ട്രഷററായും പ്രവര്‍ത്തിക്കുന്നു. മികച്ച സംഘാടകനാണ്.

ഷാലു പുന്നൂസ് സ്‌കൂള്‍ കോളജ് തലത്തില്‍ വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കൂടി പൊതുരംഗത്ത് പ്രവര്‍ത്തനം ശക്തമാക്കി. ഫിലഡല്‍ഫിയ മലയാളി അസോസിയേഷന്‍ മാപ്പിന്‍റെ ട്രഷററായും എക്യുമെനിക്കല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു.