ടെ​ക്സ​സി​ൽ ഏ​ർ​ലി വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു; 28 ന് ​അ​വ​സാ​നി​ക്കും
Wednesday, February 19, 2020 10:19 PM IST
ഓ​സ്റ്റി​ൻ: മാ​ർ​ച്ച് 3ന് ​ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​ക്കു​ള്ള ഏ​ർ​ലി വോ​ട്ടി​ങ് ഫെ​ബ്രു​വ​രി 18 ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ചു. 18 മു​ത​ൽ 28 വ​രെ​യാ​ണ് ഏ​ർ​ലി വോ​ട്ടിം​ഗ്.

രാ​ജ്യം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ടെ​ക്സ​സി​ൽ ന​ട​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ടെ​ക്സ​സ് ഇ​ത്ത​വ​ണ ഡെ​മോ​ക്രാ​റ്റു​ക​ളെ പി​ന്തു​ണ​ക്കു​മോ എ​ന്ന സം​ശ​യം ചി​ല​രെ​ങ്കി​ലും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ച സം​സ്ഥാ​ന​മാ​ണി​ത്. ഹി​സ്പാ​നി​ക്ക് വോ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ടെ​ക്സ​സി​ൽ വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ലും ഇ​വ​ർ​ക്ക് സു​പ്ര​ധാ​ന പ​ങ്കു​ണ്ട്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ട്രം​പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഗ​ർ​ഭ ഛിദ്ര​ത്തോ​ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സ​മീ​പ​ന​വും ട്രാ​ൻ​സ്ജെ​ന്‍റ​ർ വി​ഭാ​ഗ​ത്തി​ന്‍റെ അ​സം​തൃ​പ്തി​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ ബാ​ധി​ക്കു​മോ എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രും ഇ​ല്ലാ​തി​ല്ല.

അ​മേ​രി​ക്ക​യി​ലെ 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മാ​ർ​ച്ച് 3ന് ​പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു സു​പ്ര​ധാ​ന പാ​ർ​ട്ടി​ക​ളും പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്തി​രു​ന്നു. ടെ​ക്സ​സി​ൽ ഇ​ത്ത​വ​ണ വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ