യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കാ​ൻ മ​ങ്ക അ​ന​റ്റ്മു​ല
Tuesday, February 18, 2020 10:40 PM IST
വെ​ർ​ജീ​നി​യ: വെ​ർ​ജീ​നി​യാ​യി​ൽ നി​ന്നും യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ മ​ങ്ക അ​ന​റ്റ്മു​ല. വെ​ർ​ജീ​നി​യാ​യി​ൽ നി​ന്നും ആ​ദ്യ​മാ​യി യു​എ​സ് ഹൗ​സി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ് മ​ങ്ക. ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഐ​വി ലീ​ഗ് സ്കൂ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​ഷ്യ​ൻ വം​ശ​ജ​ർ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് മ​ങ്ക മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി വെ​ർ​ജീ​നി​യ 11ാം കോ​ണ്‍​ഗ്ര​ഷ​ണ​ൽ ജി​ല്ല​യി​ൽ നി​ന്നാ​ണ് മ​ങ്ക മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ഴു ശ​ത​മാ​നം ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ 17 ശ​ത​മാ​നം ഏ​ഷ്യ​ക്കാ​രാ​ണു​ള്ള​ത്. ജ​നു​വ​രി 26നാ​യി​രു​ന്നു നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പ​ണം.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ശ​ക്തി കേ​ന്ദ്ര​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഫെ​യ​ർ ഫാ​ക്സ് കൗ​ണ്ടി ഉ​ൾ​പ്പെ​ടു​ന്ന ഇ​വി​ടെ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് മ​ങ്ക നേ​രി​ടു​ന്ന​ത്. മെ​യ്ക്കിം​ഗ് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ എ​ന്ന​തി​ന്‍റെ ചു​രു​ക്ക പേ​രാ​യ മ​ങ്ക (MANGA) എ​ന്ന് അ​റി​യ​പ്പെ​ടാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് തു​ല്യാ​വ​കാ​ശം, നി​കു​തി വെ​ട്ടി​ക്കു​റ​ക്ക​ൽ, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു മ​ങ്ക പ​റ​ഞ്ഞു.

ആ​ന്ധ്ര​യി​ൽ ജ​നി​ച്ച ഇ​വ​ർ ചെ​ന്നൈ​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും ആ​ഗ്ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും നേ​ടി​യ​തി​നു​ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ