ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ മൂ​ന്നു​നോ​ന്പ് ആ​ച​രി​ച്ചു
Tuesday, February 18, 2020 10:35 PM IST
ഇ​ർ​വിം​ഗ് (ഡാ​ള​സ്): പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ ഈ ​വ​ർ​ഷ​ത്തെ നോ​ന്പാ​ച​ര​ണം ഭ​ക്തി പു​ര​സ​രം ആ​ച​രി​ച്ചു. മ​ല​ങ്ക​ര സ​ഭ​യി​ലെ പ്ര​മു​ഖ ആ​ധ്യ​ത്മീ​ക പ്ര​ഭാ​ഷ​ക​നും റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫാ​ക്ക​ൽ​ട്ടി അം​ഗ​വു​മാ​യ റ​വ. ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സാ​ണ് ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ എ​ല്ലാ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ​യും വൈ​ദീ​ക​രു​ടെ​യും സാ​ന്നി​ധ്യം മൂ​ന്നു ദി​ന​ങ്ങ​ളാ​യി ന​ട​ന്നു വ​ന്ന ധ്യാ​ന​യോ​ഗ​ത്തെ അ​നു​ഗ്ര​ഹ പൂ​ർ​ണ​മാ​ക്കി. വി​കാ​രി ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​ശേ​രി​യു​ടെ​യും ട്ര​സ്റ്റി, സെ​ക്ര​ട്ട​റി, വി​വി​ധ ആ​ധ്യ​ത്മീ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം ധ്യാ​ന​ത്തെ ദീ​പ്ത​മാ​ക്കി.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന മൂ​ന്നു നോ​ന്പാ​ച​ര​ണം ഈ ​വ​ർ​ഷ​വും വ​ള​രെ ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളോ​ടു​മു​ള്ള ന​ന്ദി​യും സ്നേ​ഹ​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ചാ​ക്കോ ഇ​ട്ടി അ​റി​യി​ച്ചു. ശൃ്ശി​ഴ​ബ​ര​വൗൃ​ര​വ​ബ2020​ള​ല​യ18.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ