ഫോ​മാ ക്യാ​പി​റ്റ​ൽ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​റാ​യി മാ​ത്യു വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, February 17, 2020 10:10 PM IST
ബാ​ൾ​ട്ടി​മോ​ർ: ഫോ​മ​യു​ടെ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റീ​ജി​യ​നു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന ത്വ​രി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണി​പ്പോ​ൾ. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ കാ​പ്പി​റ്റ​ൾ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​റാ​യി മാ​ത്യു വ​ർ​ഗീ​സി​നെ(​ബി​ജു ) തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​മ​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും റീ​ജ​ണ്‍ ത​ല​ത്തി​ലും നാ​ഷ​ണ​ൽ ലെ​വ​ലി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച മാ​ത്യു വ​ർ​ഗീ​സ് യു​വ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക രം​ഗ​ത്തെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ പ്ര​വ​ർ​ത്തി​ച്ചു. ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​പ്പി​റ്റ​ൽ റീ​ജ​ണി​ന്‍റെ കീ​ഴി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും ന്യൂ​യോ​ർ​ക്കി​ൽ മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബി​നു തു​ട​ക്കം കു​റ​യ്ക്കു​വാ​നും സാ​ധി​ച്ചു. കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മൂ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മാ​ത്യു വ​ർ​ഗീ​സ് ഫോ​മ​യു​ടെ ഭാ​വി വാ​ഗ്ദാ​നം കൂ​ടി​യാ​ണ്.

റീ​ജ​ണു​ക​ൾ ശ​ക്തി​പ്പെ​ട്ടു​വെ​ങ്കി​ൽ മാ​ത്ര​മേ ഫോ​മ​യു​ടെ ശ​ക്തി അ​മേ​രി​ക്ക​യി​ൽ മു​ഴു​വ​ൻ വ്യാ​പി​ക്കു​ക​യു​ള്ളൂ. റീ​ജ​ണു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ,റീ​ജ​ണ്‍ ത​ല​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ളെ ഫോ​മ​യു​ടെ നേ​തൃ​ത രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ലാ​ണ് ഫോ​മാ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന​തു. ക്യാ​പി​റ്റ​ൽ റീ​ജ​ണി​ന്‍റെ ക​ണ്‍​വീ​ന​റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു വ​ർ​ഗീ​സി​നു(​ബി​ജു) എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജു ജോ​സ​ഫ്, ജോ. ​ട്ര​ഷ​റ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് ഏ​ബ്ര​ഹാം