ഗർഭിണികൾക്ക് യുഎസിൽ വീസ നിയന്ത്രണം
Friday, January 24, 2020 12:40 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​പ​​​ടി എ​​​ടു​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യു​​​എ​​​സി​​​ൽ ജ​​​നി​​​ക്കു​​​ന്ന എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി യു​​​എ​​​സ് പൗ​​​ര​​​ത്വം ല​​​ഭി​​​ക്കും. ഇ​​​തു ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പ്ര​​​സ​​​വം യു​​​എ​​​സി​​​ലാ​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ധാ​​​രാ​​​ളം പേ​​​ർ എ​​​ത്തു​​​ന്നു​​​ണ്ട്. ചി​​​കി​​​ത്സ​​​യും ഹോ​​​ട്ട​​​ൽ താ​​​മ​​​സ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ‘ബ​​​ർ​​​ത്ത് ടൂ​​​റി​​​സം’ എ​​​ന്ന വ​​​ലി​​​യൊ​​​രു വ്യ​​​വ​​​സാ​​​യം ത​​​ന്നെ യു​​​എ​​​സി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​തി​​​നെ​​​ല്ലാം ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​നാ​​​ണ് പു​​​തി​​​യ നീ​​​ക്കം.

കു​​​ഞ്ഞി​​​ന് യു​​​എ​​​സ് പൗ​​​ര​​​ത്വം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തെ​​​ങ്കി​​​ൽ വീ​​​സ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തു​​​ന്ന വി​​​ദേ​​​ശി​​​ക​​​ളാ​​​യി​​​ട്ടേ ഇ​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കൂ. ഇ​​​ന്നു​​​മു​​​ത​​​ൽ ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു. പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ വ​​​രു​​​ന്ന വ​​​നി​​​ത ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണോ​​​യെ​​​ന്നും അ​​​വ​​​രു​​​ടെ ഉ​​​ദ്ദേ ശ്യല​​​ക്ഷ്യം കു​​​ഞ്ഞി​​​ന്‍റെ പൗ​​​ര​​​ത്വ​​​മാ​​​ണോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ച്ച​​​റി​​​യാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കോ​​​ൺ​​​സു​​​ലാ​​​ർ ഓ​​​ഫീ​​​സേ​​​ഴ്സി​​​നാ​​​ണ്. ഇ​​​വ​​​രു​​​ടെ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി. എ​​​ന്നാ​​​ൽ, വീ​​​സ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണോ എ​​​ന്ന ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം കോ​​​ൺ​​​സു​​​ലാ​​​ർ ഓ​​​ഫീ​​​സേ​​​ഴ്സി​​​നി​​​ല്ല. അ​​​തി​​​നാ​​​ൽ അ​​​വ​​​ർ എ​​​ങ്ങ​​​നെ ഗ​​​ർ​​​ഭം നി​​​ശ്ച​​​യി​​​ക്കു​​​മെ​​​ന്നു​​​ള്ള​​​താ​​​ണു പ്ര​​​ശ്നം. യു​എ​സി​ൽ ബ​ർ​ത്ത് ടൂ​റി​സം ന​ട​ത്തു​ന്ന​വ​ർ 80,000 ഡോ​ള​റി​ന്‍റെ വ​രെ പാ​ക്കേ​ജു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.