പന്പ ക്രിസ്മസ് നവവത്സാരാഘോഷവും പ്രവർത്തനോദ്ഘാടനവും ആഘോഷിച്ചു
Thursday, January 16, 2020 10:21 PM IST
ഫിലഡൽഫിയ: പെൻസിൽവേനിയായിലെ കലാസാംസ്കാരിക സംഘടനയായ പന്പ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സാരാഘോഷവും 2020 ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജനുവരി 11നു (ശനി) നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലെ Sezhuan East റസ്റ്ററന്‍റിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് പ്രസിഡന്‍റ് അലക്സ് തോമസ് തിരിതെളിച്ചു. ജനറൽ സെക്രട്ടറി ജോണ്‍ പണിക്കർ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി, 2019-ലെ പ്രസിഡന്‍റ് മോഡി ജേക്കബ് സ്വാഗതം ആശംസിച്ചു.

2020-ലെ പ്രവർത്തനോദ്ഘാടനം പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന നിർവഹിച്ചു. പ്രസിഡന്‍റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു 2020-ലെ പ്രവർത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. വിൽപ്പത്ര സെമിനാർ, വിൽപ്പത്രം തയാറാക്കൽ ക്യാന്പ്, വൈറ്റ് ഹൗസ്, ക്യപ്പിറ്റോൾ ഹിൽ ടൂർ, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടർ രജിസ്സ്റ്ററേഷൻ കാന്പയിൻ, യൂത്ത് ഗാല എന്നിവയായിരിക്കും 2020-ലെ പ്രധാന പരിപാടികൾ. പന്പ 2020- ൽ പുതിയൊരു കമ്യൂണിറ്റി സെന്‍റർ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും പറഞ്ഞു. മോഡി ജേക്കബിന്‍റെ നേതൃത്വത്തിൽ 2019-ൽ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന പന്പയുടെ സിവിക് പ്രവർത്തനങ്ങളെയും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെയും ശ്ലാഘിച്ചു. ഫാ. ഫിലിപ്പ് മോഡയിൽ നവവത്സര സന്ദേശം നൽകി. പന്പ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അറ്റോർണി ബാബു വറുഗീസ്, കൗണ്‍സിൽ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻ ചെയർമാൻ സുധ കർത്ത, പന്പ ട്രഷറർ ജോർജ് ഓലിക്കൽ, കോട്ടയം അസോസിയേഷൻ പ്രസിഡന്‍റ് ജോബി ജോർജ്, പിയാനോ പ്രതിനിധി ജോർജ് നടവയൽ, എൻഎസ്എസ് ഓഫ് പിഎ പ്രസിഡന്‍റ് സുരേഷ് നായർ, ഫിലഡൽഫിയ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി വിൻസന്‍റ് ഇമ്മാനുവൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുമോദ് നെല്ലിക്കാല നന്ദി പറഞ്ഞു.

തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. അനൂബ് ജോസഫ് ജയ്സണ്‍ എന്നിവർ ഗാന സന്ധ്യക്ക് നേതൃത്വം നൽകി. രാജൻ സാമുവൽ, ഫീലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, മാക്സ്വെൽ ഗിഫോർഡ്, തോമസ് പോൾ, ബോബി ജേക്കബ്, വി.വി ചെറിയാൻ, എബി മാത്യു, ജോർജുകുട്ടി ലൂക്കോസ്, റോയി സാമുവൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ജോണ്‍ പണിക്കർ എംസിയായരുന്നു. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

പന്പയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താത്പര്യമുള്ളവർ: അലക്സ് തോമസ് (പ്രസിഡന്‍റ്), 215 850 5268 ജോണ്‍ പണിക്കർ (ജനറൽ സെക്രട്ടറി) 215 605 5109 ജോർജ് ഓലിക്കൽ(ട്രഷറർ) 215 873 4365.