മ​നു​ഷ്യ​സ്നേ​ഹം എ​ഴു​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Monday, December 16, 2019 11:30 AM IST
കോട്ടയം: മനുഷ്യ സ്‌നേഹമാണ് എഴുത്തിന്റെ കേന്ദ്രബിന്ദു എന്ന് ജ്ഞാനപീഠം സമ്മാനജേതാവ് അക്കിത്തത്തെ ഉദ്ധരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മരിയന്‍ ജോര്‍ജ് രചിച്ച് സേവ്യര്‍ കാവാലം റീഡിസ്‌കവര്‍ കേരളയ്ക്കുവേണ്ടി പ്രസാധനം ചെയ്ത 'വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ യുവജനങ്ങളെകുറിച്ചുള്ള മനുഷ്യസ്‌നേഹപരമായ കരുതലാണു പുസ്തകത്തിന്റെ കേന്ദ്ര ബിന്ദു എന്നും ഗ്രന്ഥകര്‍ത്താവിന്റെയും പ്രസാധകന്റെയും കൂട്ടായ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങണ ഗുഡ്‌ഷെപ്പേര്‍ഡ് പബ്‌ളിക് സ്‌കൂള്‍ മാനേജര്‍ ഡോ. റൂബിള്‍ രാജിനൊപ്പം വിവിധ കോളജുകളിലെ ചെയര്‍പേഴ്‌സണ്‍മാരായ അഞ്ജന എസ്. പിള്ള (അമലഗിരി ബികെ), സി.പി. അഭിജിത് (നാട്ടകം ഗവണ്‍മെന്റ്), എ.എസ്. ആദിത്യന്‍ (മാന്നാനം കെഇ), ആഷ്‌ലി ജോസ് (ചങ്ങനാശേരി അസംപ്ഷന്‍), കൃഷ്ണ സന്തോഷ് (സിഎംഎസ്), മെറിന്‍ പോള്‍ (ബിസിഎം), ജിസ്റ്റി ജോസഫ് (മൗണ്ട് കാര്‍മല്‍ ബിഎഡ്) എന്നിവരും ചേര്‍ന്നു പുസ്തകം സ്വീകരിച്ചു. ഡോ. റൂബിള്‍ രാജ്, സേവ്യര്‍ കാവാലം, മെറിന്‍ പോള്‍, എ.എസ്. ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും www.rediscoverkerala.com/