കാ​ൽ​ഗ​റി രാ​ഗ​മാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത നൃ​ത്ത ക​ലാ​പ​രി​പാ​ടി അ​ര​ങ്ങേ​റി
Saturday, December 7, 2019 9:32 PM IST
കാ​ൽ​ഗ​റി: സൗ​ത്ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​വും, ശാ​സ്ത്രീ​യ നൃ​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 1975-ൽ ​രൂ​പം​കൊ​ണ്ട ന്ധ​രാ​ഗ​മാ​ല മ്യൂ​സി​ക് സൊ​സൈ​റ്റി ഓ​ഫ് കാ​ൽ​ഗ​റി’ ക​ഴി​ഞ്ഞ 45 വ​ർ​ഷ​ത്തി​നി​ട​യി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​വ​രു​ടെ ഈ​വ​ർ​ഷ​ത്തെ അ​വ​സാ​ന പ​രി​പാ​ടി​യാ​യ ന്ധ​ദി എ​ർ​ത്ത് സ്പീ​ക്ക്സ്’ എ​ന്ന സം​ഗീ​ത നൃ​ത്ത ക​ലാ​പ​രി​പാ​ടി ജ്യോ​ത്സ​ന വൈ​ദീ എ​ന്ന ക​ലാ​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യു​ള്ള ന്ധ​സ​മു​ദ്രാ ഡാ​ൻ​സ് ക്രി​യേ​ഷ​ൻ​സ്’ അ​വ​ത​രി​പ്പി​ച്ചു.

ഭൂ​മീ​ദേ​വി​യു​ടെ ഉ​ത്ഭ​വ​ത്തി​ൽ തു​ട​ങ്ങി പൊ​തു​സ​മൂ​ഹം ഇ​ന്ന് പ്ര​കൃ​തി​യെ ന​ശി​പ്പി​ച്ച് ഭൂ​മി മ​ലി​ന​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും, പ്ര​കൃ​തി പ്ര​തി​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട നൃ​ത്ത- സം​ഗീ​ത പ​രി​പാ​ടി​യി​ൽ 1970-ക​ളി​ൽ മ​ര​ങ്ങ​ളേ​യും പ്ര​കൃ​തി​യേ​യും സം​ര​ക്ഷി​ക്കാ​ൻ​വേ​ണ്ടി ഇ​ന്ത്യ​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ ചി​പ്കോ ആ​ന്ദോ​ള​നെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ അ​തി​നു ന്ധ​കേ​ര​ളാ ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത്’ ആ​ണു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.


അ​ർ​ച്ച​നാ വൈ​ദീ​ശ്വ​ര​ൻ എം.​സി​യാ​യി​രു​ന്ന ച​ട​ങ്ങി​നു രാ​ഗ​മാ​ല പ്ര​സി​ഡ​ന്‍റ് നാ​ഗാ മു​ഡി​ഗൊ​ണ്ട സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധാ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം