വി​ശു​ദ്ധ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ൾ ന്യൂ​യോ​ർ​ക്കി​ൽ ആ​ഘോ​ഷി​ച്ചു
Saturday, December 7, 2019 9:31 PM IST
ന്യു​യോ​ർ​ക്ക്: കാ​ർ​മ​ലൈ​റ്റ്സ് ഓ​ഫ് മേ​രി ഇ​മ്മാ​കു​ലേ​റ്റ് (സി​എം​ഐ) സ്ഥാ​പ​ക​ൻ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​നെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു ഉ​യ​ർ​ത്തി​യ​തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന്യു​യോ​ർ​ക്കി​ൽ ആ​ഘോ​ഷി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്കാ സി​എം​ഐ ആ​സ്ഥാ​ന​മാ​യ ന്യു​യോ​ർ​ക്ക് സെ​ന്‍റ് ആ​ന്‍റ​ണി സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ (ബ്രൂ​ക്കി​ലി​ൻ) ച​ർ​ച്ചി​ൽ ഡി​സം​ബ​ർ 1ന് ​ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ബ്രൂ​ക്ക്ലി​ൻ ഡ​യോ​സീ​സ് ഓ​ക്സി​ലി​യ​റി ബി​ഷ​പ് മോ​സ്റ്റ് റ​വ. ജെ​യിം​സ് മ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ച​ർ​ച്ചാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജ്ജീ​വ പ​ങ്കാ​ളി​ത്വം വ​ഹി​ച്ച മൂ​ന്നു പേ​രെ ആ​ദ​രി​ച്ചു. ട്രൈ​സ്റ്റേ​റ്റി​ൽ നി​ന്നും നി​ര​വ​ധി പു​രോ​ഹി​ത​രും, ക​ന്യാ​സ്ത്രീ​ക​ളും വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫാ. ​ജോ​സി വെ​ട്ടോ​ത്ത് അ​ഭി. പി​താ​വി​നെ​യും പു​രോ​ഹി​ത​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും സ്വാ​ഗ​തം ചെ​യ്തു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ സി​എം​ഐ​യു​ടെ കീ​ഴി​ൽ 90 പു​രോ​ഹി​ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഫാ. ​ജോ​സി സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സി​എം​ഐ പാ​സ്റ്റ​റും സു​പ്പീ​രി​യ​ർ ഡെ​ലി​ഗേ​റ്റു​മാ​യ ഫാ. ​കാ​വു​ങ്ക​ൽ ഡേ​വി ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്നു പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും, ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ