കെ​വി​ൻ ഓ​ലി​ക്ക​ലി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ
Saturday, December 7, 2019 9:29 PM IST
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് അ​സം​ബ്ലി​യി​ലേ​ക്ക് സ്നോ​ക്കി, മോ​ർ​ട്ട​ണ്‍ ഗ്രോ​വ് & ലി​ങ്ക​ണ്‍​വു​ഡ് എ​ന്നീ സി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 16ാം ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന കെ​വി​ൻ ഓ​ലി​ക്ക​ലി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്ന സാ​മൂ​ഹ്യ സം​ഘ​ട​ന​യി​ലെ ഒ​രു സ്ഥി​രാ​ഗം​കൂ​ടി​യാ​ണ് കെ​വി​ൻ ഓ​ലി​ക്ക​ൽ. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ര​ണ്ടാം ത​ല​മു​റ എ​ത്ത​ണ​മെ​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ആ​ഹ്വാ​ന​വും പ്രേ​ര​ണ​യും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടാ​റു​ണ്ട്.

മാ​ർ​ച്ച് 17ന് ​ന​ട​ക്കു​ന്ന പ്രൈ​മ​റി തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജോ​ഷി വ​ള്ളി​ക്ക​ളം, ജി​തേ​ഷ് ചു​ങ്ക​ത്ത്, ബാ​ബു മാ​ത്യു, സാ​ബു ക​ട്ട​പ്പു​റം, ഷാ​ബു മാ​ത്യു, ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, ലീ​ല ജോ​സ​ഫ്, മേ​ഴ്സി കു​ര്യാ​ക്കോ​സ്, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ, ആ​ൽ​വി​ൻ ഷി​ക്കോ​ർ, ചാ​ക്കോ മ​റ്റ​ത്തി​ൽ​പ​റ​ന്പി​ൽ, ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ, ജെ​സ്സി റി​ൽ​സി, കൊ​ച്ചു​മോ​ൻ ചി​റ​യി​ൽ, മ​നോ​ജ് അ​ച്ചേ​ട്ട്, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, സ​ജി മ​ണ്ണം​ചേ​രി, സ​ന്തോ​ഷ് കാ​ട്ടു​ക്കാ​ര​ൻ, സ​ന്തോ​ഷ് കു​ര്യ​ൻ, ഷൈ​നി ഹ​രി​ദാ​സ്, റ്റോ​ബി​ൻ തോ​മ​സ്, ര​ജ്ജ​ൻ എ​ബ്ര​ഹാം & ജി​മ്മി ക​ണി​യാ​ലി എ​ന്നി​വ​ർ എ​ല്ലാ​വി​ധ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം