ലോ​ക​ത്തി​ലെ ആ​ദ്യ ഇ​ര​ട്ട ശ്വാ​സ​കോ​ശ മാ​റ്റി​വ​യ്ക്ക​ൽ ഡി​ട്രോ​യി​റ്റി​ൽ
Thursday, November 14, 2019 10:55 PM IST
ഡി​ട്രോ​യ്റ്റ്: ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ര​ട്ട ശ്വാ​സ​കോ​ശ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി മാ​റ്റി​വ​ച്ചു ഡി​ട്രോ​യ്റ്റ് സി​റ്റി ഹെ​ൻ​ട്രി ഫോ​ർ​ഡ് ഹെ​ൽ​ത്ത് സി​സ്റ്റം ഡോ​ക്ട​റ·ാ​ർ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ഇ ​സി​ഗ​റ​റ്റ് ഉ​പ​യോ​ഗി​ച്ചു ഇ​രു ശ്വാ​സ​കോ​ശ​ങ്ങ​ളും ത​ക​രാ​റി​ലാ​യ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത 17 വ​യ​സു​ള്ള രോ​ഗി​യു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ളാ​ണ് മാ​റ്റി​വ​ച്ച​തെ​ന്ന് ന​വം​ബ​ർ 11 തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​മി​ത​മാ​യ ഇ ​സി​ഗ​റ​റ്റ് ഉ​പ​യോ​ഗം മൂ​ലം അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 39 പേ​ർ മ​രി​ക്കു​ക​യും, 2000 ൽ ​അ​ധി​കം പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ ​സി​ഗ​റ​റ്റ് എ​ന്ന പ​ക​ർ​ച്ച വ്യാ​ധി​യെ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ്ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ ന​ട​ത്തി​യ വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഹാ​ർ​വാ​ർ​ഡ് ടി​എ​ച്ച് ചാ​ൻ സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡോ. ​ഡേ​വി​ഡ് ക്രി​സ്റ്റാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​യ്ക്ക ആ​വ​ശ്യ​മാ​യ ഡോ​ണ​റെ ല​ഭി​ക്കു​ക എ​ന്ന​തു അ​പൂ​ർ​വ്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ ​സി​ഗ​റ​റ്റി​ന്‍റെ ഉ​പ​യോ​ഗം ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ മു​റി​വ് ഏ​ൽ​പി​ക്കു​മെ​ന്നു​ള്ള​തി​നെ​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ