പ​ന്പ ഹെ​ൽ​ത്ത് സെ​മി​നാ​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യി
Thursday, November 14, 2019 8:18 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും പ്രൊ ​ഹെ​ൽ​ത്ത് ലീ​ഡേ​ഴ്സ് വോ​ക് ഇ​ൻ ക്ലി​നി​ക്കും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഹെ​ൽ​ത്ത് സെ​മി​നാ​ർ വ​ൻ വി​ജ​യ​മാ​യി. പ​ന്പ പ്ര​സി​ഡ​ൻ​റ്റ് മോ​ഡി ജേ​ക്ക​ബ് ഭ​ദ്ര ദീ​പം തെ​ളി​ച്ചു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ഡ്നി ഡി​സീ​സ് മാ​നേ​ജ്മെ​ൻ​റ്റ്, സ്ലീ​പ് അ​പ്നി​യ മാ​നേ​ജ്മെ​ന്‍റ്, മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം എ​ന്നീ വി​ഴ​യ​ങ്ങ​ളെ​ക്കു​റി​ച്ചു സ​ന്തോ​ഷ് സ​ണ്ണി (എം​എ​സ്എ​ൻ​സി​ഇ​എ​ൻ), ബി​നീ​ത എ​ബ്ര​ഹാം (സി​ആ​ർ​എ​ൻ​പി), സി​ബി മാ​ത്യു (സി​ആ​ർ​എ​ൻ​പി) എ​ന്നി​വ​ർ വി​വ​ര​ണം ന​ൽ​കു​ക​യും ശ്രോ​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ത​ത്സ​മ​യം ന​ൽ​കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന പൗരന്മാർ​ക്കു​ള്ള സൗ​ജ​ന്യ ഡേ ​കെ​യ​ർ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു പാ​സ്റ്റ​ർ പി.​സി ചാ​ണ്ടി വി​വ​ര​ണം ന​ൽ​കി.

അ​നി​ത ജോ​ർ​ജ് (സി​ആ​ർ​എ​ൻ​പി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​റ്റ​ൽ സൈ​ൻ, ബ്ല​ഡ് ഷു​ഗ​ർ, ബി​എം​ഐ, കൊ​ള​സ്ട്രോ​ൾ, ഡ​യ​ബെ​റ്റി​സ്, കി​ഡ്നി, ലി​വ​ർ എ​ന്നി​വ​യു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ട​ത്ത​പ്പെ​ട്ടു. ഫ്ലൂ ​ഷോ​ട്ടി​ന് റൈ​റ്റ് എ​യി​ഡ് ഫാ​ർ​മ​സി നേ​തൃ​ത്വം ന​ൽ​കി. പ​ന്പ വി​മ​ൻ​സ് ഫോ​റ​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്.

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലി​സ് ആ​റ്റു​പു​റം സ്വാ​ഗ​തം പ​റ​ഞ്ഞു. മി​നി എ​ബി പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, തോ​മ​സ് പോ​ൾ എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. റോ​ണി വ​റു​ഗീ​സ്, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല