ഭൂ​മി ദേ​വി​യാ​യി ഉ​ത്ത​ര തി​ള​ങ്ങി; "അ​വ​നി' വി​സ്മ​യക്കാ​ഴ്ച​യാ​യി
Wednesday, November 13, 2019 10:35 PM IST
മി​സി​സാ​ഗ: ഭൂ​മി​ദേ​വി​ക്ക് ഒ​രു സ്നേ​ഹ സ​മ​ർ​പ്പ​ണ​വു​മാ​യി നൂ​പു​ര ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ൽ​പം അ​വ​നി ആ​സ്വാ​ദ​ക​ർ​ക്ക് ന​യ​ന മ​നോ​ഹ​ര​മാ​യ ഒ​രു വി​സ്മ​യ​കാ​ഴ്ച​യാ​യി.
മി​സി​സാ​ഗാ​യി​ലു​ള്ള മെ​ഡോ​വ​യി​ൽ തീ​യേ​റ്റ​റി​ലെ നി​റ​ഞ്ഞ സ​ദ​സി​ൽ ശ​ബ്ദ -വെ​ളി​ച്ച സാ​ങ്കേ​തി​ക മി​ക​വി​ൽ 16ഓ​ളം ക​ലാ​കാ​രി​ക​ൾ ആ​സ്വ​ദി​ച്ചു നൃ​ത്ത​മാ​ടി​യ​പ്പോ​ൾ ആ​സ്വാ​ദ​ക മ​ന​സി​ൽ അ​തൊ​രു അ​വി​സ്മ​ര​ണീ​യാ​നു​ഭ​വ​മാ​യി.

ഇ​ൻ​ഡോ -ക​നേ​ഡി​യ​ൻ ക​ൾ​ച്ച​റ​ൽ ഇ​നീ​ഷ്യേ​റ്റീ​വ് വി​മ​ൻ ഹീ​റോ, വാ​ട്ട​ർ ഫ്ര​ണ്ട് അ​വാ​ർ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള , കാ​ന​ഡ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ ഗാ​യ​ത്രി ദേ​വി വി​ജ​യ​കു​മാ​റാ​യി​രു​ന്നു പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ഈ ​നൃ​ത്താ​വി​ഷ്കാ​ര​ത്തി​ന്‍റെ ശി​ൽ​പി .

ആ​ശ​യാ​വി​ഷ്ക്കാ​ര​വും കോ​റി​യോ​ഗ്ര​ഫി​യും നി​ർ​വ​ഹി​ച്ച​ത് ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സം​ഗീ​ത-​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും പ്ര​മു​ഖ ന​ർ​ത്ത​കി​യും കോ​റി​യോ​ഗ്രാ​ഫ​റു​മാ​യ അ​ശ്വ​തി വി. ​നാ​യ​രാ​ണ് .

പ്ര​മു​ഖ​രാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി എ​ഴു​തി, എ​ൻ.​കെ മ​ധു​സൂ​ദ​ന​ൻ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ’അ​വ​നി’ യി​ലെ സം​ഗീ​തം പൂ​ർ​ണ​മാ​യും പ്രീ-​റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു.

നൂ​പു​ര സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സി​ലെ- സാ​ർ​ണി​യ, ല​ണ്ട​ൻ, സ്കാ​ർ​ബൊ​റോ, മി​സി​സാ​ഗ, ബ്രാം​പ്ട​ൻ , കേം​ബ്രി​ഡ്ജ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഗാ​യ​ത്രി​ദേ​വി​യു​ടെ പു​ത്രി​യും നൃ​ത്ത രം​ഗ​ത്തു ഇ​തി​നോ​ട​കം ക​ഴി​വ് തെ​ളി​യി​ച്ചു നി​ര​വ​ധി ന്ധ​എ​മേ​ർ​ജി​ങ് ആ​ർ​ട്ടി​സ്റ്റ് ന്ധ ​പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഉ​ത്ത​ര​മേ​നോ​നാ​യി​രു​ന്നു ഭൂ​മി​ദേ​വി​യാ​യി സ്റ്റേ​ജ് നി​റ​ഞ്ഞാ​ടി​യ​ത്.

സി​ഐ​ബി​സി മൊ​ബൈ​ൽ മോ​ർ​ട്ഗേ​ജ് അ​ഡ്വൈ​സ​ർ അ​നി​ൽ ക​രി​പ്പൂ​ർ, ശു​ഭ (യോ​ഗി ആ​ൻ​ഡ് പാ​ർ​ട്ട്ണെ​സ്), വി​ബി​ൻ വി​ൻ​സെ​ന്‍റ് (റി​യ​ൽ എ​സ്റ്റേ​റ്റ്) , ചൈ​ത​ന്യ ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് എ​ന്നി​വ​രാ​യി​രു​ന്നു ’അ​വ​നി’ യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​ർ.

എ​സ്ജി എ​ക്സ്പ്രെ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും നൃ​ത്ത -സം​ഗീ​ത അ​ധ്യാ​പി​ക​യു​മാ​യ സു​ജാ​ത ഗ​ണേ​ഷാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന അ​വ​താ​ര​ക.

നൂ​പു​ര സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ന്ധ​നു​പൂ​രോ​ത്സ​വ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന്ധ​അ​വ​നി ന്ധ ​അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​ക​ലാ മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ കാ​ന​ഡ​യി​ലെ ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​ർ എ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​ത്തോ​ടെ നൂ​പൂ​രോ​ത്സ​വം സ​മം​ഗ​ളം പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ മാ​ത്യു