ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് 2020: ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Wednesday, November 13, 2019 10:24 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്ലാ​ന്‍റെി​ക് സി​റ്റി​യി​ൽ ക്ലാ​റി​ഡ​ജ് റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഇ​ട​വ​ക ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി കോ​ണ്‍​ഫ​റ​ൻ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ന​വം​ബ​ർ 10 ഞാ​യ​റാ​ഴ്ച ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മൗ​ണ്ട് ഒ​ലീ​വ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഷി​ബു ഡാ​നി​യേ​ൽ സെ​ക്ര​ട്ട​റി​യും സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ജോ​ർ​ജ് തു​ന്പ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍ ട്ര​ഷ​റ​ർ എ​ബി കു​ര്യാ​ക്കോ​സ്, സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ സോ​ഫി വി​ൽ​സ​ണ്‍, സ​ണ്ണി വ​ർ​ഗീ​സ്, ഷി​ബു ത​ര​ക​ൻ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ കു​റി​ച്ചും റ​ജി​സ്ട്രേ​ഷ​നെ കു​റി​ച്ചും സു​വ​നീ​റി​നേ കു​റി​ച്ചും സം​സാ​രി​ച്ചു.

ഫാ. ​ഷി​ബു ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് കു​ട്ടി ഡാ​നി​യേ​ൽ, റോ​സ്ലി​ൻ ഡാ​നി​യേ​ൽ, മു​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം ഷാ​ജി വ​ർ​ഗീ​സ്, അ​ജി​ത് ഈ​പ്പ​ൻ, നി​തി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ക്കു​ക​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സു​വ​നീ​റി​ലേ​ക്ക് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

കോ ​ഓ​ർ​ഡി​നേ​റ്റ​ർ : ഫാ. ​സ​ണ്ണി ജോ​സ​ഫ് 718 608 5583
ജ​ന​റ​ൽ സെ​ക്ര​ട്ട​റി : ജോ​ബി ജോ​ണ്‍ 201 321 0045
ട്ര​ഷ​റ​ർ : എ​ബി കു​ര്യാ​ക്കോ​സ് 845 380 2696

റി​പ്പോ​ർ​ട്ട് രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ