ഗ​സാ​ല ഹ​ഷ്മി വെ​ർ​ജി​നി​യ സെ​ന​റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മു​സ്ലിം പ്ര​തി​നി​ധി
Tuesday, November 12, 2019 10:42 PM IST
വെ​ർ​ജീ​നി​യ: വെ​ർ​ജി​നി​യ സെ​ന​റ്റി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മു​സ്ലിം വ​നി​താ പ്ര​തി​നി​ധി. വെ​ർ​ജി​നി​യ ഡി​സ്ട്രി​ക്ട് പ​ത്തി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ഗ്ലെ​ൻ സ്റ്റ​ർ​ട്ട്വെ​ന്‍റി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഹ​ഷ്മി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് പ്ര​ഫ​സ​റാ​യി​രു​ന്ന ഗ​സാ​ല ഹ​ഷ്മി ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം റി​ച്ച്മോ​ണ്ട് റ​യ്നോ​ൾ​ഡ് ക​മ്മ്യൂ​ണി കോ​ള​ജി​ൽ ലി​റ്റ​റേ​ച്ച​ർ പ്ര​ഫ​സ​റാ​യി​രു​ന്നു ഹ​ഷ്മി. വെ​ർ​ജി​നി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക് പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​യി​ല്ല.

സി​യാ ഹ​ഷ്മി, ത​ൻ​വീ​ൻ ഹ​ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യി ഹൈ​ദ​രാ​ബാ​ദി​ൽ 1964 ലാ​യി​രു​ന്നു ഗ​സാ​ല ഹ​ഷ്മി​യു​ടെ ജ​ന​നം. അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഗ​സാ​ല​യു​ടെ പി​താ​വ്.

ഹ​ഷ്മി ജോ​ർ​ജി​യ സ​തേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡി​ഗ്രി​യും അ​റ്റ്ലാ​ന്‍റാ എം​റോ​യ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് നാ​ലു വ​യ​സു​ള്ള​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ഇ​തു എ​ന്‍റെ വി​ജ​യ​മ​ല്ല, നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടേ​യും വി​ജ​യ​മാ​ണ്. വെ​ർ​ജി​നി​യാ​യു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ഹ​ഷ്മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ