കേ​ര​ള പി​റ​വി​യും ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് സെ​ലി​ബ്രേ​ഷ​നും ശ​നി​യാ​ഴ്ച പാ​ലി​സൈ​ഡ് മാ​ളി​ൽ
Tuesday, November 12, 2019 10:38 PM IST
റോ​ക്ലാ​ൻ​ഡ്: കേ​ര​ള പി​റ​വി​യും ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് സെ​ലി​ബ്രേ​ഷ​നും സം​യു​ക്ത​മാ​യി റോ​ക്ലാ​ൻ​ഡ് കൗ​ണ്ട​യി​ലെ പാ​ലി​സൈ​ഡ് മാ​ളി​ൽ ന​വം​ബ​ർ 16 ശ​നി​യാ​ഴ്ച ഒ​രു മു​ത​ൽ ആ​ഘോ​ഷി​ക്കു​ന്നു. റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ, രേ​ഖ നാ​യ​ർ, ക​ലാ​കേ​ന്ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, ന്യൂ​യോ​ർ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി സ​ർ​വി​സി​ന് വേ​ണ്ടി പാ​ലി​സൈ​ഡ് മാ​ൾ വേ​ദി​യാ​കു​ന്ന​ത്. ഡോ. ​ആ​നി പോ​ളി​ന്‍റെ പ​രി​ശ്ര​മ ഭ​ല​മാ​യാ​ണ് ഓ​ഗ​സ്റ്റ് മാ​സം ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യാ​യ​ത്. മാ​ളി​ന്‍റെ ഫ​സ്റ്റ് ഫ്ലോ​റി​ൽ എ​എം​സി സി​നി​മ തി​യ​റ്റ​റി​ന്‍റെ അ​ടു​ത്ത​യാ​ണ് വേ​ദി ഒ​രു​ങ്ങു​ന്ന​ത്.

50 പേ​രു​ടെ ട്ര​ഡീ​ഷ​ണ​ൽ കേ​ര​ള തി​രു​വാ​തി​ര രേ​ഖ നാ​യ​ർ, ക​ലാ​കേ​ന്ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് സം​വി​ധാ​നം ചെ​യ്ത്, നി​ഷ ജോ​ഫ്രി​ൻ, ഷീ​ജ നി​ഷാ​ദ് , ലൈ​സി അ​ല​ക്സ് എ​ന്നി​വ​രു​ടെ കോ​ർ​ഡി​നേ​ഷ​നി​ൽ എ​ല്ലാ പു​തു​മ​ക​ളോ​ടും കു​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഒ​രു വേ​റി​ട്ട കാ​ഴ്ച ആ​യി​രി​ക്കും. ന്യൂ​യോ​ർ​ക്കി​ൽ ത​ന്നെ ആ​ദ്യ​മാ​യി ആ​യി​രി​ക്കും കേ​ര​ള പി​റ​വി​യോ​ട് അ​നു​ബ​ന്ധി​ച്ചു ഒ​രു മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നൃ​ത്ത​ത്തെ ജീ​വി​ത​മാ​ക്കി​യ, അ​ല്ലെ​ങ്കി​ൽ ജീ​വി​ത​ത്തെ നൃ​ത്ത​മാ​ക്കി​യ ന​ട​ന​വി​സ്മ​യ​ങ്ങ​ളാ​യ ബി​ന്ധ്യ ശ​ബ​രി, ഗ്ലോ​ബ​ൽ മു​ദ്ര പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ്, ദേ​വി​ക നാ​യ​ർ, സാ​റ്റു​വി​ക ഡാ​ൻ​സ് അ​ക്കാ​ഡ​മി; ജെ​ഹൂം ഡാ​ൻ​സ് അ​ക്കാ​ഡ​മി തു​ട​ങ്ങി​യ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ളു​ടെ വി​വി​ധ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും ഷൈ​ൻ റോ​യി & ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള പി​റ​വി ത​ബ​ല ഷോ, ​സെ​യി​ന്‍റ് സിം​ഫ​ണി പി​യാ​നോ സ്കൂ​ളി​ന്‍റെ കീ​ബോ​ർ​ഡ് പെ​ർ​ഫോ​മ​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ള പി​റ​വി ആ​ഘോ​ഷം ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കേ​ര​ള പി​റ​വി​യും ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് സെ​ലി​ബ്രേ​ഷ​നും അ​തി​മ​നോ​ഹ​ര​മാ​യ ക​ലാ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ട്രൈ​സ്റ്റേ​റ്റി​ലെ മി​ക്ക മ​ല​യാ​ളീ സം​ഘ​ട​ന​ക​ളും ഫൊ​ക്കാ​ന, ഫോ​മാ എ​ന്നി നാ​ഷ​ണ​ൽ സം​ഘ​ട​ന​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​പ​രി​പാ​ടി വ​ന്പി​ച്ച വി​ജ​യ​മാ​ക്കാ​ൻ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡോ. ​ആ​നി പോ​ൾ, രേ​ഖ നാ​യ​ർ മ​റ്റു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ