സോ​ള​സ് ചാ​രി​റ്റീ​സ് സി​ലി​ക്ക​ണ്‍ വാ​ലി​യി​ൽ അ​ത്താ​ഴ വി​രു​ന്ന് ന​വം​ബ​ർ 16ന്
Monday, November 11, 2019 10:44 PM IST
സ​ണ്ണി​വേ​യ്ൽ, കാ​ലി​ഫോ​ർ​ണി​യ: സോ​ള​സ് ചാ​രി​റ്റീ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ അ​ത്താ​ഴ വി​രു​ന്ന് (സോ​ള​സ് ചാ​രി​റ്റീ​സ് ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് 2019) സ​ണ്ണി​വേ​യ്ൽ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​വം​ബ​ർ 16ന് ​ന​ടക്കപ്പെടും. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും, അ​വ​രെ പ​രി​ച​രി​ക്കാ​ൻ നി​ര​ന്ത​രം ക​ഷ്ട​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും സാ​ന്ത്വ​ന​മേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സോ​ള​സ്. പ്ര​ശ​സ്ത ജ​ന​സേ​വ​ക ഷീ​ബ അ​മീ​ർ ആ​ണ് സൊ​ള​സ് സ്ഥാ​പി​ച്ച​തും ഇ​പ്പോ​ഴ​ത്തെ സെ​ക്ര​ട്ട​റി​യും.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് സൊ​ള​സി​നെ സ​ഹാ​യി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ആ​യി​ട്ടാ​ണ് സോ​ള​സ് ചാ​രി​റ്റീ​സ് 2018ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സാ​ൻ ഫ്രാ​ൻ​സി​സ്ക്കൊ ബേ ​ഏ​രി​യ, സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ, ഡാ​ള​സ്, റ്റാ​ന്പ, ബോ​സ്റ്റ​ണ്‍, സി​യാ​റ്റി​ൽ, വാ​ഷിം​ഗ്ട​ണ്‍ ഡി.​സി. തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സൊ​ള​സി​ന് ചാ​പ്റ്റ​റു​ക​ളോ മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ഉ​ണ്ട്. സൊ​ള​സി​ന് സ്ഥി​ര​മാ​യ ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി ഇ​വി​ട​ങ്ങ​ളി​ൽ ധ​ന​ശേ​ഖ​രാ​ർ​ത്ഥം അ​ത്താ​ഴ​വി​രു​ന്ന്, കൂ​ട്ട​യോ​ട്ടം, ക​ലാ​പ​രി​പാ​ടി​ക​ൾ മു​ത​ലാ​യ​വ പ​തി​വാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

കേ​ര​ളീ​യ ഭ​ക്ഷ​ണം, പ്ര​ഗ​ൽ​ഭ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​അ​നി​ൽ നീ​ല​ക​ണ്ഠ​ന്‍റെ കീ​നോ​ട്ട് പ്ര​ഭാ​ഷ​ണം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധ​നാ​യ ശ്രീ. ​വി​നോ​ദ് നാ​രാ​യ​ണ്‍ (ബ​ല്ലാ​ത്ത പ​ഹ​യ​ൻ) അ​വ​ത​രി​പ്പി​ക്കു​ന്ന ലാ​ഫ് വെ​ൻ യു ​ഫെ​യി​ൽ ഷോ, ​മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഇ​ത്ത​വ​ണ​ത്തെ ബാ​ങ്ക്വ​റ്റി​ൽ ഒ​രു​ക്കു​ന്നു​ണ്ട്.

വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും സൊ​ള​സു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ടു​ക: ഇ​മെ​യി​ൽ [email protected], ഫോ​ണ്‍: തോ​മ​സ് 4084808227, ജോ​ജി 4085373478, റോ​യ് 4089301536.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം