എ​സ്ബി അ​ലും​മ്നി വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, November 11, 2019 10:40 PM IST
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള 2019ലെ ​ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഉ​ല​ര​ലാ​ബ​ർ 20 ആ​ണ്. അ​പേ​ക്ഷാ​ർ​ത്ഥി​ക​ൾ 2019ൽ ​ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​റ്റ് ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.

ജി​പി​എ, എ​സി​ടി സ്കോ​റു​ക​ൾ, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലെ മി​ക​വു​ക​ൾ എ​ന്നീ ത്രി​ത​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തു​ക. കൂ​ടാ​തെ അ​പേ​ക്ഷാ​ർ​ഥി​ക​ളു​ടേ​യോ, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടേ​യോ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​വും ഒ​രു അ​ധി​ക യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും.

അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ഈ ​പു​ര​സ്കാ​രീ. ജേ​താ​ക്ക​ൾ​ക്ക് മാ​ത്യു വാ​ച്ചാ​പ​റ​ന്പി​ൽ സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡും, പ്ര​ശ​സ്തി ഫ​ല​ക​വും റ​വ.​ഡോ. ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ്ണ​ജൂ​ബി​ലി സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​ഫ​ല​ക​വും​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു.

അ​പേ​ക്ഷ​ക​ൾ താ​ഴെ​പ്പ​റ​യു​ന്ന അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക.

ജ​യിം​സ് ഓ​ലി​ക്ക​ര ([email protected], 6307811278),, ജോ​ജോ വെ​ങ്ങാ​ന്ത​റ (jovenganthara@gmail,com, 8473236375, 8479240855, ​ജോ​ളി കു​ഞ്ചേ​റി​യ ([email protected] 226 1280).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം