സാറാ കോശി ഡാളസില്‍ നിര്യാതയായി
Sunday, November 10, 2019 12:39 PM IST
ഡാളസ്: സാറാ കോശി (മേരിക്കുട്ടി, 63) നവംബര്‍ ഒമ്പതിനു ഡാളസില്‍ നിര്യാതയായി. ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍, പത്തനംതിട്ട നന്നുവക്കാട് തെക്കേല്‍ വീട്ടില്‍ പാസ്റ്റര്‍ കോശി തോമസിന്റെ ഭാര്യയാണ്. റാന്നി ചെത്തോങ്കര വളവുങ്കല്‍ കുടുംബാംഗമാണ് സാറാ കോശി.

ചര്‍ച്ച് ഓഫ് ഗോഡിന്റെ നിലമ്പൂര്‍, എറണാകുളം സെന്റര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും സന്തത സഹചാരിയായിരുന്നു സാറാ കോശി. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയി#ോിലേക്ക് കുടിയേറിയ കുടുംബം കഴിഞ്ഞ എട്ടുവര്‍ഷമായി ഡാളസ് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .

മക്കള്‍: ബ്ലസന്‍ (സണ്ണി), ഷോണ്‍, പ്രിന്‍സി (ഷൈനി). മരുമക്കള്‍: ജെയ്‌സി, ജീന, സെനു. കൊച്ചുമക്കള്‍: ബെല്ല, ഗാബി, ഷെയ്ന്‍, ജെസ, സേവിയോന്‍, സ്‌പെന്‍സര്‍.

പൊതുദര്‍ശനം അനുസ്മരണസമ്മേളനവും.നവംബര്‍ 15 വെള്ളി വൈകിട്ട് മെട്രോ ചര്‍ച്ച് ഓഫ് ഗോഡിലും (13930 Ditsribution Way, Farmers Branch, TX 75234). സംസ്‌കാരശുശ്രൂഷ നവംബര്‍ 16-നു ശനിയാഴ്ച രാവിലെ 9:30 നു ഇന്‍സ്പിരേഷന്‍ ചര്‍ച്ചില്‍ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149).

തുടര്‍ന്ന് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ (500 East Highway 80, Sunnyvale, Texas 75182) സംസ്‌കാരം. രണ്ടു ദിവസത്തേയും ശുശ്രൂഷകള്‍ www.provisiontv.in ല്‍ തത്സമയം ലഭ്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സതീഷ് കുമാര്‍ 214 606 5724

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍