ടി.ഇ. കോശി (പാപ്പച്ചന്‍) നിര്യാതനായി
Friday, November 8, 2019 11:06 AM IST
ഡാളസ് : വെട്ടിപ്പുറം ഓലിക്കല്‍ പുത്തന്‍വീട്ടില്‍ ടി.ഇ. കോശി (പാപ്പച്ചന്‍, 75) നിര്യാതനായി .മൈലപ്ര മന്നപുഴ കുടുംബാംഗം ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ. ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോര്‍ട്ടറും ,പ്രവാസി മലയാളി ഫെഡറേഷന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതന്‍.

മക്കള്‍ : സാം കോശി (ഡാളസ്), തോമസ് കോശി(സണ്ണി) (ഡാളസ്), സജി കോശി (പത്തനംതിട്ട), ഷൈനി( ഡല്‍ഹി). മരുമക്കള്‍: അനുപ സാം, ജെസ്സി സണ്ണി, ഷാന്റി സജി, ഷാജി.
സംസ്‌കാരം നവംബര്‍ 12 ചൊവാഴ്ച പത്തനംതിട്ട മാര്‍ത്തോമാ ചര്‍ച്ചില്‍

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍