ഷിക്കാഗോ മലയാളി അസോസിയേഷൻ കേരളപ്പിറവി ആഘോഷിച്ചു
Thursday, November 7, 2019 7:55 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. കോട്ടയം പാർലമെന്‍റ് അംഗം തോമസ് ചാഴികാടൻ എംപി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷൻ നാട്ടിൽ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ മുക്തകണ്ഡം പ്രശംസിച്ച ചാഴികാടൻ, സംഘടനാ പാടവമുള്ളവർ സംഘടനയുടെ നേതൃത്വത്തിൽ വരുന്നതിലൂടെ സംഘടനയെ ഊർജ്ജസ്വലമായി പ്രവർത്തിപ്പിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിൽ ഊന്നിയുള്ള പ്രവർത്തനത്തിൽ അദ്ദേഹം സന്തുഷ്ടി അറിയിച്ചു. ഒസിഐ കാർഡ് പുതുക്കുന്നതിന് നിലനിൽക്കുന്ന നൂലാമാലകൾ ലഘൂകരിക്കുന്നതിന് കേന്ദ്രത്തിൽ വേണ്ട നിർദേശങ്ങൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ജോൺസൻ കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ കരിംകുറ്റി, ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രാജൻ എബ്രഹാം എന്നീ മുൻ പ്രസിഡന്‍റുമാരും സീനിയർ സിറ്റിസൺ പ്രതിനിധി ജോസ് സൈമൺ മുണ്ടപ്ലാക്കിൽ വനിതാ പ്രതിനിധി മേഴ്സി കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാബു മാത്യു, സാബു കട്ടപുറം, ലൂക്ക് ചിറയിൽ, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുരയിൽ, ചാക്കോ മറ്റത്തിൽപറമ്പിൽ, സജി മണ്ണംച്ചേരിൽ, ആൽവിൻ ഷിക്കോർ, ഷൈനി ഹരിദാസ്, അഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

റിപ്പോർട്ട്: ജോഷി വള്ളിക്കളം