ഷിക്കാഗോ ഗീതാമണ്ഡലം കേരള പിറവി ദിനം ആഘോഷിച്ചു
Wednesday, November 6, 2019 7:39 PM IST
ഷിക്കാഗോ: കേരള പിറവി ദിനത്തില്‍ ഷിക്കാഗോ ഗീതാമണ്ഡലം തറവാടില്‍ കേരള ക്ഷേത്ര കലകളും മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു. ഗീതാമണ്ഡലം പ്രസിഡന്‍റ് ജയ് ചന്ദ്രൻ അധ്യക്ഷത വഹിച്ച സെമിനാറില്‍, രമ നായര്‍ , ആനന്ദ് പ്രഭാകര്‍, ശിവ പ്രസാദ്, രവി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

മലയാള ഭാഷയുടെ പ്രാധാന്യവും മാതൃഭാഷയെ കൈവിട്ടാല്‍ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവും ശിഥിലമാകുന്നമെന്നും, അതിനാല്‍ തന്നെ ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് നമ്മുടെ സംസ്കരം പകര്‍ന്നു നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും മുഖ്യ പ്രഭാഷണത്തില്‍ ജയ് ചന്ദ്രന്‍ ഓര്‍മിപ്പിച്ചു.

ബൈജു മേനോന്‍ വിഷയാവതരണം നടത്തി.. തുടര്‍ന്നു തിരുവാതിരക്ക് നേതൃത്വം നല്‍കിയ മണി ചന്ദ്രനും സെമിനാറില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോയിന്‍റ് സെക്രട്ടറി ബിജു കൃഷ്ണന്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം