മർത്തോമാ സേവികാ സംഘം സമ്മേളനം നവംബർ 9 ന്
Wednesday, November 6, 2019 4:26 PM IST
ഫാർമേഴ്സ് ബ്രാഞ്ച്: നോർത്ത് അമേരിക്കാ - യൂറോപ്പ് മർത്തോമ സൗത്ത് വെസ്റ്റ് സെന്‍റർ എ സേവികാ സംഘ സമ്മേളനം നവംബർ 9 ന് (ശനി) രാവിലെ 10 മുതൽ ഡാളസ് മർത്തോമ ചർച്ചിൽ (ഫാർമേഴ്സ് ബ്രാഞ്ച്) നടക്കും.

റവ. ബ്ലസൻ കെ. മോൻ സമ്മേളനത്തിൽ ധ്യാന പ്രസംഗം നടത്തും. ഡാളസിലെ അഞ്ചു മർത്തോമ ചർച്ചുകൾ , കാൻസസ്, ഒക് ലഹോമ, ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള സേവികാ സംഘാംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വിവരങ്ങൾക്ക് : റവ. മാത്യു ജോസഫ് (മനോജച്ചൻ) 469 964 7494.

റിപ്പോർട്ട്: പി.പി. ചെറിയാൻ