സാം മത്തായി ഫോമാ റോയൽ കൺവൻഷൻ കൺവീനർ
Saturday, October 19, 2019 4:00 PM IST
ഡാളസ്: ഫോമായുടെ അന്തർദേശീയ റോയൽ കൺവൻഷൻ കൺവീനറായി സാം മത്തായിയെ തെരഞ്ഞെടുത്തു. ഡാളസ് സിറ്റിയിലെ അറിയപ്പെടുന്ന വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമായ സാം, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കൂടിയാണ്.

2020 ജൂലൈ 6 ന് ടെക്സസിലെ ഗാൽവസ്റ്റൻ തുറമുഖത്തുനിന്നും പുറപ്പടുന്ന ആഡംബരകപ്പലിലാണ് കൺവൻഷൻ. https://fomaa.lawsontravel.com/ സ്‌കൂൾ, കോളജ് തലത്തിൽ തന്നെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തന്‍റേതായ നേതൃപാടവം തെളിയിച്ച സാം മത്തായി, കോളജ് യൂണിയൻ ലീഡർ, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്‍റ്, സെക്രട്ടറി, ലയൺസ് ക്ലബ്, ബാലജനസഖ്യം, സാമുദായിക സംഘടനകൾ എന്നിവിടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഫോമായുടെ കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക്, ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓർമകൾ സ്വന്തമാക്കുവാൻ സാധിക്കുമെന്ന് ഉറപ്പു നൽകുന്നതായി കൺവീനർ സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള നന്ദി പ്രകാശനത്തിൽ സാം മത്തായി പറഞ്ഞു.

കൺവൻഷന് ബുക്ക് ചെയ്യുവാനുള്ള ഏർലി ബേർഡ് ഡിസ്‌കൗണ്ടുകൾ ഈ മാസത്തോടെ അവസാനിക്കും. ഫോമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി കൺവൻഷന്‌ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും, ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://fomaa.lawsontravel.com/

കൊസുമൽ ഒരു ചെറിയ ദ്വീപാണ്. അമേരിക്കൻ ടൂറിസ്റ്റുകൾക്കായി അണിയിച്ചൊരുക്കിയിട്ടുള്ള സ്വർഗതുല്യമായ ടൂറിസ്റ്റു കേന്ദ്രമായി ഈ ദ്വീപ് അറിയപ്പെടുന്നു. വെളുത്ത തരി മണലുകളാൽ സമ്പുഷ്ടമായ നിരവധി ബീച്ചുകൾ, കഫേകൾ, ഫുഡ് കോർണറുകൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. ഫൺ ആക്ടിവിറ്റികൾക്കായി അനന്തമായ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു. പാരാസെയിലിംഗ്, സ്‌നോർക്കിളിംഗ്, സ്കൂബ ഡൈവിംഗ്, ബോട്ടിംഗ്, ഫിഷിംഗ്, സബ് മറൈൻ ടൂർ, സീനിക് ടൂർ, ഐലൻഡ് ടൂർ തുടങ്ങിയവ ഇതിൽ ചിലതുമാത്രമാണ്. ഏർലി ബേർഡ് ഡിസ്‌കൗണ്ട് സ്‌കീമിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ഷോർ ആക്ടിവിറ്റികൾക്കായി നേരത്തെ ടിക്കറ്റുകൾ ഉറപ്പിക്കുവാനാകും. വിനോദ യാത്ര കപ്പലിലുള്ള ഫൺ ആക്ടിവിറ്റികൾക്കും ഓഫ് ഷോർ പരിപാടികൾക്കും ഇത് ബാധകമാണ്.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, കൺവൻഷൻ കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ എന്നിവർ സാം മത്തായിയെ അഭിനന്ദിച്ചു.

റിപ്പോർട്ട്: ബിജു തോമസ് പന്തളം