മാ​ർ​ത്തോ​മ്മ സേ​വി​കാ​സം​ഘം ഭ​ദ്രാ​സ​ന കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Friday, October 18, 2019 10:47 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ണി​ലെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ സേ​വി​ക സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 19-മ​തു സേ​വി​കാ​സം​ഘം കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.

2019 ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 13 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ (വ്യാ​ഴം മു​ത​ൽ ഞാ​യ​ർ) ന​ട​ത്ത​പ്പെ​ട്ട കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ വി​വി​ധ മാ​ർ​ത്തോ​മാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 400 വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 10 നു ​വ്യാ​ഴാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്നു. അ​ഭി. തി​രു​മേ​നി​മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി, ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ അ​ഭി. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കോ​ണ്‍​ഫ​റ​ൻ​സ് ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ഷ്ടി​ത​മാ​ക്കി ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളും, ക​വി​ത​ക​ളും ചി​ത്രീ​ക​ര​ണ​ങ്ങ​ളും, സ​ന്ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ കോ​ണ്‍​ഫ​റ​ൻ​സ് സു​വ​നീ​ർ വ്യാ​ഴാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യി​ൽ നി​ന്നും സു​വ​നീ​റി​ന്‍റെ ആ​ദ്യ പ്ര​തി അ​ഭി​വ​ന്ദ്യ ഡോ.​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സു​വ​നീ​റി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് സ​ഹ​ക​രി​ച്ച ഏ​വ​രോ​ടും ഉ​ള്ള ന​ന്ദി സു​വ​നീ​ർ ക​ണ്‍​വീ​ന​ർ ഷീ​ജ ജോ​സ് അ​റി​യി​ച്ചു.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​റി​യാ​മ്മ തോ​മ​സ് പ​രി​ച​യ​പ്പെ​ടു​ത്തി. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ക​ട​ന്നു വ​ന്ന പ്ര​തി നി​ധി​ക​ളെ ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​വീ​ന​ർ ദീ​ന മാ​ത്യു പ​രി​ച​യ​പെ​ടു​ത്തി.

"Women as Agents of Life" (സ്ത്രീ​ക​ൾ ജീ​വ​ന്‍റെ വാ​ഹ​ക​ർ - പു​റ​പ്പാ​ട് 1:17) എ​ന്നു​ള്ള​താ​യി​രു​ന്നു കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. ജീ​വ​ന്‍റെ നി​ല​നി​ല്പി​നെ​തി​രെ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​ക​ളും സ്ത്രീ​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും വേ​ദ​പു​സ്ത​കാ​ടി​സ്ഥാ​ന​ത്തി​ൽ സ​വി​സ്ത​രം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ടാ​ലെ​ന്‍റ്റ് നൈ​റ്റ്, സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ കോ​ണ്‍​ഫ​റ​ൻ​സി​നു മി​ക​വ് ന​ൽ​കി.

ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ അ​ഭി. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ, സേ​വി​കാ​സം​ഘം പ്ര​സി​ഡ​ണ്ടും അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നു​മാ​യ അ​ഭി. ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, ്ര ​ആ​നി കോ​ശി, നീ​തി പ്ര​സാ​ദ്, ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജി​യും മ​ല​യാ​ളി​യു​മാ​യ ജൂ​ലി മാ​ത്യു, എം.​ഡി. ആ​ൻ​ഡേ​ഴ്സ​ണ്‍ കാ​ൻ​സ​ർ സെ​ന്‍റ​ർ പ്രൊ​ഫ​സ​ർ ഡോ. ​ലോ​ൻ​സെ​റ്റ ന്യൂ​മാ​ൻ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നു വി​വി​ധ സെ​ഷ​നു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

നി​ര​വ​ധി വൈ​ദി​ക​ശ്രേ​ഷ്ഠ​രു​ടെ​യും ഭ​ദ്രാ​സ​ന സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷി​ബി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ളി ബാ​ബു, ട്ര​ഷ​റ​ർ സൂ​സ​ൻ ജി. ​ഫി​ലി​പ്പ്, അ​സം​ബ്ലി മെ​ന്പ​ർ മ​റി​യാ​മ്മ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​വും നേ​തൃ​ത്വ​വും കോ​ണ്‍​ഫ​റ​ൻ​സി​നെ ധ​ന്യ​മാ​ക്കി.

ഒ​ക്ടോ​ബ​ർ 13 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നാ ശു​ഷ്രൂ​ഷ​യോ​ടു കൂ​ടെ കോ​ണ്‍​ഫ​റ​ൻ​സ് അ​നു​ഗ്ര​ഹ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു. സെ​ക്ര​ട്ട​റി ഷെ​റി റ​ജി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ് (വി​കാ​രി) റ​വ. റോ​ഷ​ൻ വി. ​മാ​ത്യൂ​സ് (അ​സി. വി​കാ​രി) മ​റി​യാ​മ്മ തോ​മ​സ് (ജ​ന.​ക​ണ്‍​വീ​ന​ർ) ഷെ​റി റ​ജി ( സെ​ക്ര​ട്ട​റി) ലി​സ്സി രാ​ജ​ൻ (ട്ര​ഷ​റ​ർ) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി