അ​തി​ർ​ത്തി മ​തി​ൽ: ട്രം​പി​ന്‍റെ വി​റ്റോ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു
Friday, October 18, 2019 10:45 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് -മെ​ക്സി​ക്കോ അ​തി​ർ​ത്തി മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം വ​ക മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് പു​റ​ത്തി​റ​ക്കി​യ എ​മ​ർ​ജ​ൻ​സി ഡി​ക്ല​റേ​ഷ​ൻ ഡ​മോ​ക്രാ​റ്റി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള യു​എ​സ് ഹൗ​സ് ത​ള്ളി​യ​തി​നെ തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റി​ൽ നി​ക്ഷി​പ​ത്മാ​യ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു യു​എ​സ് ഹൗ​സി​ന്‍റെ തീ​രു​മാ​നം മ​റി​ക​ട​ക്കു​ന്ന​തി​ന് ട്രം​പ് വീ​റ്റോ പ്ര​യോ​ഗി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ 17 വ്യാ​ഴാ​ഴ്ച റി​പ്പ​ബ്ലി​ക്കി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള യു​എ​സ് സെ​ന​റ്റി​ൽ വീ​റ്റോ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു കൊ​ണ്ടു​വ​ന്ന പ്ര​മേ​യം ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

വി​റ്റോ മ​റി​ക​ട​ക്കാ​ൻ യു​എ​സ് സെ​ന​റ്റി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം വേ​ണ​മെ​ന്നി​രി​ക്കെ 53 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. നാ​ൽ​പ​ത്തി​മൂ​ന്നു ഡ​മോ​ക്രാ​റ്റു​ക​ളും പ​ത്തു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും പ്ര​മേ​യ​ത്തെ ആ​നു​കൂ​ലി​ച്ചു വോ​ട്ടു ചെ​യ്ത​പ്പോ​ൾ 36 അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു.

2016ൽ ​ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​തി​ർ​ത്തി മ​തി​ൽ നി​ർ​മാ​ണം. ട്രം​പി​നെ​തി​രാ​യ ഇം​പ്ലീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​യെ​ക്കു​റി​ച്ചു പു​ന​ർ​ചി​ന്ത​ന​ത്തി​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇം​പ്ലീ​ച്ച്മെ​ന്‍റ് തീ​രു​മാ​നം യു​എ​സ് ഹൗ​സി​ൽ വോ​ട്ടി​നി​ടു​ന്ന​തി​നു പോ​ലു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ