36മ​ത് കേ​ര​ളാ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ
Friday, October 18, 2019 10:40 PM IST
ഷി​ക്കാ​ഗോ: എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു വി​പു​ല​മാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. മോ​സ്റ്റ് റ​വ. ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് തി​രു​മേ​നി (മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ച​ർ​ച്ച്) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്.

വി​ന്‍റി സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ മ​ഹാ ന​ഗ​ര​ത്തി​ലെ 15 ഇ​ട​വ​ക​ക​ൾ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​ചേ​രു​ന്ന ഒ​രു മ​ഹാ സം​ഗ​മ​മാ​ണ് ഈ ​പ്ര​സ്ഥാ​നം. ഏ​ഴാം​ക​ട​ലി​ന​ക്ക​രെ എ​ത്തി​ച്ചേ​ർ​ന്ന മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹം ഇ​ന്നു ക്രി​സ്തു​ദേ​വ​ന്‍റെ ജ​ന​ന പെ​രു​ന്നാ​ൾ ഭ​ക്ത്യാ​ദ​ര​വോ​ടു​കൂ​ടി ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം, ആ​രു​ടേ​യും സ​ഹാ​യം ഇ​ല്ലാ​തെ, സ്വ​ന്ത​മാ​യി ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​ത്ത ര​ണ്ട് കേ​ര​ളീ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം ന​ൽ​കി​ക്കൊ​ണ്ട് അ​തി​ന്‍റെ താ​ക്കോ​ൽ​ദാ​ന നി​ർ​വ​ഹി​ക്ക​ൽ ച​ട​ങ്ങും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ - റ​വ.​ഫാ. ഡാ​നി​യേ​ൽ ജോ​ർ​ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ- ജേ​ക്ക​ബ് കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു. ചി​ക്കാ​ഗോ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ​വ​രേ​യും പ​രി​പാ​ടി​ക​ളി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം