ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ
Friday, October 18, 2019 10:37 PM IST
ഡി​ട്രോ​യി​റ്റ്: ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 27 ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും. ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ക്വൊ​യ​റി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ വൈ​കി​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ത്തി​ൽ റ​വ. എ​ബി തോ​മ​സ് ത​ര​ക​ൻ പ്ര​സം​ഗി​ക്കും.

തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ റ​വ. എ​ബി ത​ര​ക​ൻ മി​ക​ച്ച ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നും ഇ​പ്പോ​ൾ പ്രി​ൻ​സ്റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഒ​ക്ടോ​ബ​ർ 27 ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ കു​ടും​ബ സ​മ​ർ​പ്പ​ണ ഞാ​യ​റാ​യി ആ​ച​രി​ക്കും. അം​ഗ​ങ്ങ​ൾ കു​ടും​ബ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ക്കു​ക​യും ദ​ശാം​ശം വി​ശു​ദ്ധ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തി​നോ​ട് ചേ​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ന​ട​ത്ത​പ്പെ​ടും. എ​ല്ലാ​വ​രേ​യും ഈ ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. വ​ർ​ഗീ​സ് തോ​മ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ജോ​ണ്‍