എ​ക്യൂ​മെ​നി​ക്ക​ൽ സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച
Thursday, October 17, 2019 10:22 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര മു​ത​ൽ ബെ​ൽ​വു​ഡ് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​മേ​ള ന്ധ​സ​ണ്‍​ഡേ സ്കൂ​ൾ ഫെ​സ്റ്റി​വ​ൽ’ അ​നു​ഗ്ര​ഹ​മാ​യി​ത്തീ​രു​വാ​ൻ ഏ​വ​രു​ടേ​യും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ സാ​ന്നി​ധ്യം ക്ഷ​ണി​ക്കു​ന്നു.

എ​ക്യൂ​മെ​നി​ക്ക​ൽ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​ഭി​രു​ചി വ​ള​ർ​ത്തു​വാ​നും, ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും വേ​ദി​യാ​കു​ന്ന സ​ണ്‍​ഡേ സ്കൂ​ൾ ഫെ​സ്റ്റി​വ​ൽ വ്യ​ത്യ​സ്ത സ​ഭ​ക​ളു​ടെ പ​രി​ലാ​ള​ന​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന പു​തു ത​ല​മു​റ​യ്ക്ക് ഒ​ന്നി​ച്ചൊ​രു വേ​ദി പ​ങ്കി​ടാ​ൻ ല​ഭി​ക്കു​ന്ന അ​സു​ല​ഭ അ​വ​സ​ര​മാ​യി മാ​റു​ന്നു. ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ള​ട​ങ്ങു​ന്ന ക​ലാ​വി​രു​ന്നു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന അ​ഞ്ചാ​മ​ത് എ​ക്യൂ​മെ​നി​ക്ക​ൽ സ​ണ്‍​ഡേ സ്കൂ​ൾ ക​ലാ​മേ​ള​യു​ടെ സൗ​ന്ദ​ര്യം ന​മു​ക്ക് ഏ​വ​ർ​ക്കും ഒ​ന്നി​ച്ചാ​സ്വ​ദി​ക്കാം.

ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​അ​ഭി. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വ് ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. ക​ലാ​മേ​ള​യു​ടെ ചെ​യ​ർ​മാ​ൻ റ​വ.​ഫാ. ഷി​ബി വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ഷി​നു നൈ​നാ​ൻ (630 886 8066) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം