വി. ​യു​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഒ​ക്ടോ​ബ​ർ 18 മു​ത​ൽ സോ​മ​ർ​സെ​റ്റി​ൽ
Thursday, October 17, 2019 10:18 PM IST
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും, തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും, തി​രു​നാ​ളും ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ഒ​ക്ടോ​ബ​ർ 27 വ​രെ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തു​ന്ന​താ​ണെ​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​ലി​ഗോ​റി ഫി​ലി​പ്സ് ക​ട്ടി​യാ​കാ​ര​ൻ അ​റി​യി​ച്ചു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും, നൊ​വേ​ന​യും, എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 7.30 മു​ത​ൽ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 27ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കും.

2013 ഒ​ക്ടോ​ബ​ർ 17നാ​ണ് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന​ത്. ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ നി​ന്ന് ഫാ. ​എ​ബി പു​തു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന ആ​ർ​ച് ബി​ഷ​പ്പ് ക്ര​സ്സ്റ്റോ​ഫ് ഷോ​ണ് ബോ​ണി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി സോ​മ​ർ സെ​റ്റി​ലെ സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ന്ന​ത്തെ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി ഏ​റ്റു​വാ​ങ്ങു​ക​യും, ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ പി​താ​വ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​ക്ടോ​ബ​ർ 18ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ഗോ​റി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് വാ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കും.

ഒ​ന്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, പ്രാ​ർ​ഥ​ന​ക​ൾ​ക്കും വി​വി​ധ വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ് നേ​തൃ​ത്വം ന​ൽ​കു​ക. ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ്, ഇ​രു​പ​താം തി​യ​തി സെ​ൻ​റ്.​പോ​ൾ വാ​ർ​ഡ്, ഇ​രു​പ​ത്തി ഒ​ന്നാം തീ​യ​തി സെ​ൻ​റ്. ജോ​സ​ഫ് വാ​ർ​ഡ്, ഇ​രു​പ​ത്തി​ര​ണ്ടാം തീ​യ​തി സെ​ൻ​റ്. ജോ​ർ​ജ് വാ​ർ​ഡ്, ഇ​രു​പ​ത്തി​മൂ​ന്നാം തി​യ​തി സെ​ൻ​റ്. ആ​ന്‍റ​ണി വാ​ർ​ഡ്, ഇ​രു​പ​ത്തി​നാ​ലാം തി​യ​തി സെ​ൻ​റ്.​ജൂ​ഡ് വാ​ർ​ഡ്, ഇ​രു​പ​ത്ത​ഞ്ചാം തി​യ​തി സെ​ൻ​റ്. അ​ൽ​ഫോ​ൻ​സാ വാ​ർ​ഡ്, ഇ​രു​പ​ത്തി​യാ​റാം തി​യ​തി സെ​ൻ​റ്. തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട വാ​ർ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 27ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. ദി​വ്യ​ബ​ലി​ക്കു ശേ​ഷം ല​ത്തീ​ഞ്ഞു വി​ശു​ദ്ധ​ന്‍റെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ പ്ര​ദ​ക്ഷി​ണ​വും, പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം തി​രി​ശേ​ഷി​പ്പ് വ​ണ​ക്ക​വും, തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും .

മി​ശി​ഹാ​യു​ടെ വി​ശ്വ​സ്ത ദാ​സ​നും അ​സാ​ധ്യ​കാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും, വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വ്വം പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളേ​യും മ​റ്റ് തീ​ർ​ഥാ​ട​ക​രേ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി​യ​ച്ച​നും, ട്ര​സ്റ്റി​മാ​രും, സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

നി​യോ​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക :

ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി) (732) 7626744, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (ട്ര​സ്റ്റി) 7326903934, മ​നോ​ജ് പാ​ട്ട​ത്തി​ൽ (ട്ര​സ്റ്റി) (908) 4002492, ടോ​ണി മാ​ങ്ങ​ൻ (ട്ര​സ്റ്റി) (347) 7218076, ബി​ൻ​സി ഫ്രാ​ൻ​സി​സ് (കോ​ർ​ഡി​നേ​റ്റ​ർ), 9085314034, ജോ​ജോ ചി​റ​യി​ൽ (കോ​ർ​ഡി​നേ​റ്റ​ർ) 7322154783, ജെ​യിം​സ് പു​തു​മ​ന (കോ​ർ​ഡി​നേ​റ്റ​ർ) 7322164783.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം