പാ​ടും പാ​തി​രി ന​യി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ് കാ​ൻ​സ​സി​ൽ
Thursday, October 17, 2019 10:17 PM IST
കാ​ൻ​സ​സ്: സ​ഖ​റി​യ ജോ​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ (പാ​ടും പാ​തി​രി) ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഒ​ക്ടോ​ബ​ർ 18 ന് ​കാ​ൻ​സ​സ് ഓ​വ​ർ​ലാ​ന്‍റ് പാ​ർ​ക്കി​ൽ ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ൻ​സ​സ് എ​ഡ്വേ​ർ​ഡ് ക്യാ​ന്പ​സി​ലു​ള്ള റ​ജി​നി​യ​ർ ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ക​ർ​ണാ​ടി​ക് മ്യൂ​സി​ക്കി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ള്ള സി​എം​ഐ ഫാ​ദ​ർ ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ആ​ദ്യ വൊ​ക്കോ​ളി​ജി​സ്റ്റാ​ണ്. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ലെ ആ​ദ്യ 30 മി​നി​ട്ട് അ​ന്ത​രി​ച്ച സ​ഖ​റി​യാ ജോ​സി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​ഗീ​തോ​പ​ഹാ​ര സ​മ​ർ​പ്പ​ണ​മാ​ണ്. തു​ട​ർ​ന്നു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സീ​റ്റ് പ​രി​മി​തി ഉ​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് സ​ഹാ​യ​ക​ര​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​ന​വും റ​ജി​സ്ട്രേ​ഷ​നും സൗ​ജ​ന്യ​മാ​ണ് മ്യൂ​സി​ക് നൈ​റ്റി​നു ശേ​ഷം ഡി​ന്ന​റും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു ഫൗ​ണ്ടേ​ഷ​ൻ കൊ. ​ഡ​യ​റ​ക്ട​ർ ഷൈ​ജു ലോ​ന​പ്പ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 913 568 4041

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ