എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 20 ന്
Wednesday, October 16, 2019 3:58 PM IST
ന്യൂയോർക്ക്: സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ്പ് ഡിന്നർ ഒക്ടോബർ 20 ന് (ഞായർ) വൈകുന്നേരം 5.30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള കൊട്ടിലിയൻ റസ്റ്ററന്‍റിൽ നടക്കും.

മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യുമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും. എപ്പിസ്കോപ്പൽ ബിഷപ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തും. കൗണ്ടി, ടൗൺ, ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

പ്രശസ്ത ഗായകൻ ഷാജി പീറ്റർ, സാറാ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോൺ വോയിസ്" സംഗീത സന്ധ്യ ഒരുക്കും. പരിപാടിയിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം എക്യൂമെനിക്കൽ ഫെഡറേഷന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പ്രസിഡന്‍റ് റവ. സജീവ് സുഗു ജേക്കബ് അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി റോയ് ഒ. ബേബി, ഷാജി തോമസ് ജേക്കബ് (കൺവീനേഴ്‌സ്), ജോൺ തോമസ് , സുരേഷ് ജോൺ, ജോൺ താമരവേലിൽ, പ്രേംസി ജോൺ, ജോൺ വർക്കി, കോശി കുഞ്ഞുമ്മൻ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: റവ. സജീവ് സുജു ജേക്കബ് 516 746 4173, റോയ്. ഒ. ബേബി 718 840 8639 , തോമസ് ജേക്കബ് ( ഷാജി) 631 747 7862

റിപ്പോർട്ട്: ജീമോൻ റാന്നി