റെ​ജി ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണ്‍ അ​നു​ശോ​ചി​ച്ചു
Friday, September 20, 2019 11:06 PM IST
ഫ്ളോ​റി​ഡ: ഫോ​മാ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണ്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഫോ​മാ​യു​ടെ നെ​ടും​തൂ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നു​ള്ള​ത് മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ​നേ​ടു​വാ​നും അ​തോ​ടൊ​പ്പം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു നി​റ​സാ​ന്നി​ധ്യ​മാ​കു​വാ​നും റെ​ജി ചെ​റി​യാ​നു സാ​ധി​ച്ചി​രു​ന്നു​വെ​ന്ന് റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ലി​ൽ ത​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് വ​ള​രെ സു​പ​രി​ചി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും ഫോ​മാ​യ്ക്കും ഒ​രു തീ​രാ​ന​ഷ്ട​മാ​ണ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ ത​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. റെ​ജി ചെ​റി​യാ​ന്‍റെ പേ​രി​ൽ ഫോ​മാ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫ​ണ്ട് റെ​യി​സിം​ഗി​ന്, ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു. റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ റീ​ജ​ണി​ലെ എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മാ​യി നാ​ൽ​പ്പ​തി​ൽ അ​ധി​കം ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

സ​ന്ത​പ്ത കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ നോ​യ​ൽ മാ​ത്യു, പ​ലോ​സ് കു​യി​ലാ​ട​ൻ , നാ​ഷ​ണ​ൽ വു​മ​ണ്‍ ക​മ്മി​റ്റി അം​ഗ​മാ​യാ അ​നു ഉ​ല്ലാ​സ്, റീ​ജ​ണ്‍ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​മോ​ൻ തെ​ക്കേ​തൊ​ട്ടി​യി​ൽ, റീ​ജ​ണ്‍ സെ​ക്ര​ട്ട​റി സോ​ണി ക​ണ്ണോ​ട്ടു​ത​റ, റീ​ജ​ണ്‍ പി​ആ​ർ​ഒ അ​ശോ​ക് പി​ള്ള എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്