"ല​ഞ്ച് വി​ത്ത് മോ​ദി’ അ​മേ​രി​ക്ക​ൻ സെ​ന​റ്റ​ർ​മാ​രും കോ​ണ്‍​ഗ്ര​സ്മാ​ൻ​മാ​രും പ​ങ്കെ​ടു​ക്കും
Thursday, September 19, 2019 11:01 PM IST
ഹൂ​സ്റ്റ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു ’ല​ഞ്ച് വി​ത്ത് മോ​ദി’ എ​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യി​ലെ സെ​ന​റ്റ​ർ​മാ​ർ​ക്കും യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ​മാ​ർ​ക്കും, പ്ര​മു​ഖ ബി​സി​ന​സ് ഉ​ട​മ​ക​ൾ, ക​മ്യൂ​ണി​റ്റി നേ​താ​ക്കന്മാ​ർ എ​ന്നി​വ​ർ​ക്കും ക്ഷ​ണം ല​ഭി​ച്ചു.

ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, കോ​ണ്‍​ഗ്ര​സ്മാ​ൻ ഡാ​നി ഡേ​വി​സ്, യു​എ​സ് സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ഡ​ർ​ബി​ൻ, പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ഡോ. ​ഭ​ര​ത് ബ​റാ​യി, ഡോ. ​വി​ജ​യ് ഭാ​സ്ക​ർ, ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, ഡോ. ​സു​രേ​ഷ് റെ​ഡി കൃ​ഷ്ണ ബ​ൻ​സാ​ൽ എ​ന്നി​വ​ർ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ യു​എ​സ് സെ​ന​റ്റ​ർ​മാ​രാ​യ ജോ​ണ്‍ കോ​ർ​ണി​ൻ, സെ​ന​റ്റ​ർ ടെ​ഡ് ക്രൂ​സ്, കോ​ണ്‍​ഗ്ര​സ് വു​മ​ണ്‍ ഷൈ​ല ജാ​ക്സ​ണ്‍ ലീ, ​ടു​ൾ​സി ഗ​ബാ​ർ​ഡ് തു​ട​ങ്ങി അ​റു​പ​തോ​ളം യു​എ​സ് പൊ​ളി​റ്റി​ക്ക​ൽ ലീ​ഡേ​ഴ്സ് ’ല​ഞ്ച് വി​ത്ത് മോ​ദി’ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

അ​ന്പ​തി​നാ​യി​രം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കൊ​പ്പം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കാ​ശ്മീ​ർ പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്പോ​ൾ അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യും പ്ര​ധാ​ന​മ​ന്ത്രി ഈ ​ല​ഞ്ച് മീ​റ്റിം​ഗി​ൽ തേ​ടി​യേ​ക്കും. സം​ഘാ​ട​ക​ർ ഇ​തൊ​രു ച​രി​ത്ര​സം​ഭ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം