ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി; യു​വ​തി അ​റ​സ്റ്റി​ൽ
Thursday, September 19, 2019 10:59 PM IST
ഓ​ക്ല​ഹോ​മ: വി​ദ്യാ​ർ​ഥി​ക​ളെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ 18 വ​യ​സു​കാ​രി അ​റ​സ്റ്റി​ൽ. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ചു പി​സാ ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന അ​ല​ക്സി​സ് വി​ൽ​സ​ണാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ക​ല​ഹോ​മ​യി​ലെ മെ​ക്ലെ​സ്റ്റ​ർ ഹൈ​സ്കൂ​ളി​ലെ 400 വി​ദ്യാ​ർ​ഥി​ക​ളെ വ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ഭീ​ഷ​ണ​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ല​ക്സി​സ് പ​ഠി​ച്ചി​രു​ന്ന​ത് ഇ​തേ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു. ക​ത്തി കൈ​വ​ശം വ​ച്ച​തി​നും മ​റ്റു പ​ല ആ​ക്ര​മ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലും അ​ല​ക്സി​സി​നെ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

അ​ല​ക്സി​സ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട് പ​രി​ശോ​ധി​ച്ച പോ​ലീ​സ് എ ​കെ 47 റൈ​ഫി​ൾ, റി​വോ​ൾ​വ​ർ, നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ല​ക്സി​സ് കു​റ്റം നി​ഷേ​ധി​ച്ചു. സ്കൂ​ളി​ൽ വെ​ടി​വ​യ്പ്പു ന​ട​ത്തു​ന്ന​തി​ന് പ​ദ്ധ​തി ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്നും തോ​ക്ക് കൈ​വ​ശം​വ​യ്ക്കു​ന്ന​വ​ർ അ​ക്ര​മി​ക​ളാ​ണെ​ന്ന ധാ​ര​ണ തി​രു​ത്തി​ക്കു​റി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

അ​ല​ക്സി​സി​ന്‍റെ അ​മ്മ​യും മ​ക​ളെ ന്യാ​യീ​ക​രി​ച്ചു. അ​റ​സ്റ്റു ചെ​യ്ത ഇ​വ​രെ പി​റ്റ്സ്ബ​ർ​ഗ് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു. 2,50,000 ഡോ​ള​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ