ദൈ​വ​ത്തി​ന്‍റെ വാ​ഗ്ദ​ത്ത​ങ്ങ​ൾ ഒ​രി​ക്ക​ലും മാ​റ്റ​മി​ല്ലാ​ത്ത​ത്: ഇ​വാ​ഞ്ച​ലി​സ്റ്റ് മൈ​ക്കി​ൾ ഹ്യൂ​സ്
Thursday, September 19, 2019 10:55 PM IST
ഡാ​ള​സ്: ദൈ​വ​ത്തി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ഉ​തി​ർ​ന്നു പോ​കു​ന്ന​ത​ല്ലെ​ന്നും അ​വ എ​ന്നേ​ക്കു​മാ​യി നി​ല​കൊ​ള്ളു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വ് ഒ​രു​വ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ അ​വ പൂ​ർ​ണ​മാ​യി വെ​ളി​പ്പെ​ട്ടു​വ​രു​ക​യും ചെ​യ്യു​മെ​ന്ന് ഇ​വാ​ഞ്ച​ലി​സ്റ്റ് മൈ​ക്കി​ൾ ഹ്യൂ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു. അ​ഗ​പ്പേ ഫു​ൾ ഗോ​സ്പ​ൽ മി​നി​സ്ട്രി​യു​ടെ പ​തി​മൂ​ന്നാ​മ​ത് "എ​ഴു​ന്നു പ്ര​കാ​ശി​ക്ക​' (Arise and Shine)കോ​ണ്‍​ഫ​റ​ൻ​സി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന പ്ര​സം​ഗ​ത്തി​ലാ​ണ് അ​ഗ​പ്പേ ച​ർ​ച്ച് ഹോ​ളി​ലെ നി​റ​ഞ്ഞ സ​ദ​സി​നോ​ട് യു​വ ഇ​വാ​ഞ്ച​ലി​സ്റ്റ് ആ​യ മൈ​ക്കി​ൾ ഹ്യൂ​സ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ദൈ​വ വ​ച​നം പ്ര​ഘോ​ഷി​ച്ച​ത്.

അ​ഗ​പ്പേ ഫു​ൾ ഗോ​സ്പ​ൽ മി​നി​സ്ട്രി​യു​ടെ ഫൗ​ണ്ട​റും സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യ ഷാ​ജി കെ. ​ഡാ​നി​യേ​ൽ പ്രാ​ർ​ഥ​ന​യോ​ടെ നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്ധ​ഒ​രു വ്യ​ക്തി എ​ഴു​ന്നു പ്ര​കാ​ശി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നു കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​യി​ൽ ഒ​ന്നാ​മ​ത്തേ​ത് യേ​ശു ക്രി​സ്തു​വു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​ക്ക​ണം, ര​ണ്ടാ​മ​താ​യി ദൈ​വ വ​ച​നം ഗ്ര​ഹി​ക്ക​ണം, മൂ​ന്നാ​മ​താ​യി ദൈ​വ​വേ​ല​യി​ൽ സ​ന്പൂ​ർ​ണ​മാ​യു​ള്ള സ​മ​ർ​പ്പ​ണം ഉ​ണ്ടാ​വ​ണം.​ന്ധ എ​ന്ന് പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്നു​ള്ള പ്ര​സം​ഗ​ത്തി​ൽ ഇ​ന്ന​ത്തെ യു​വ ത​ല​മു​റ​യ്ക്ക് കൈ​മാ​റേ​ണ്ട സു​വി​ശേ​ഷം യേ​ശു​വി​ന്‍റെ ക്രൂ​ശു മ​ര​ണ​വും താ​ൻ ത​ന്‍റെ ശ​രീ​ര​ത്തി​ൽ ഏ​റ്റ പീ​ഡ​ന​വു​മാ​ണെ​ന്നും ഓ​രോ​രു​ത്ത​നും ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന സു​ഖ സൗ​ക​ര്യ​ങ്ങ​ൾ വി​ട്ടു മു​ൻ​പോ​ട്ടു വ​ര​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ ദൈ​വാ​ത്മാ​വി​നു ഹൃ​ദ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്നും ഇ​വാ​ഞ്ച​ലി​സ്റ്റ് മൈ​ക്കി​ൾ ഹ്യൂ​സ് സ​ഭ​യെ ഓ​ർ​മി​പ്പി​ച്ചു. സ്നേ​ഹ വി​രു​ന്നി​നു ശേ​ഷം യോ​ഗം പി​രി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി. ​സി. മാ​ത്യു