സ്വ​വ​ർ​ഗ​വി​വാ​ഹ​ത്തി​ന് സ​ഹാ​യം നി​ഷേ​ധി​ച്ചു; ന​ട​പ​ടി ശ​രി​വ​ച്ചു സു​പ്രീം​കോ​ട​തി
Thursday, September 19, 2019 10:53 PM IST
അ​രി​സോ​ന: ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റു​ഡി​യോ സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് ക്ഷ​ണ​ക​ത്ത് ഡി​സൈ​ൻ ചെ​യ്തു ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​തി​രെ ഫോ​നി​ക്സ് സി​റ്റി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച നി​യ​മ ന​ട​പ​ടി അ​രി​സോ​ന കോ​ട​തി ത​ള്ളി.

സ്റ്റു​ഡി​യോ ഉ​ട​മ​ക​ളാ​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ ത​ങ്ങ​ൾ​ക്ക് വി​വാ​ഹ ക്ഷ​ണ​ക​ത്ത് നി​ർ​മി​ച്ചു ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​തി​രെ സ്വ​വ​ർ​ഗ ദ​ന്പ​തി​ക​ൾ ഫോ​നി​ക്സ് ലോ​വ​ർ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ജൊ​ആ​ന, ബ്രി​യാ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്വ​വ​ർ​ഗ ദ​ന്പ​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യി കോ​ട​തി വി​ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​നെ​തി​രെ അ​രി​സോ​ന സു​പ്രീം​കോ​ട​തി​യി​ൽ സ്റ്റു​ഡി​യോ ഉ​ട​മ​ക​ൾ അ​പ്പീ​ൽ ന​ൽ​കി. ത​ങ്ങ​ളു​ടെ മ​ത വി​ശ്വാ​സ​മ​നു​സ​രി​ച്ചു സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും ലോ​വ​ർ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പീ​ൽ കേ​ട്ട സു​പ്രീം​കോ​ട​തി ഉ​ട​മ​ക​ളു​ടെ വാ​ദം ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

കൊ​ള​റാ​ഡോ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​വ​ർ​ഗ​വി​വാ​ഹ​ത്തി​ന് കേ​ക്ക് ഉ​ണ്ടാ​ക്കി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം ശ​രി​യാ​ണെ​ന്നു കോ​ട​തി വി​ധി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ