പഴയിടത്തിന്റെ സദ്യയും മെഗാ തിരുവാതിരയുമായി യോങ്കേഴ്‌സ് മലയാളി അസോ. ഓണാഘോഷം 21ന്
Wednesday, September 18, 2019 3:08 PM IST
ന്യൂയോര്‍ക്ക്: വ്യത്യസ്തമായ ഓണാക്കാഴ്ചകളും, സദ്യയും, മെഗാ തിരുവാതിരയുമായി സെപ്റ്റംബര്‍ 21-നു ശനിയാഴ്ച ഏറെ പുതുമകളുമായി യോങ്കേഴ്‌സ് മലയാളി അശോസിയേഷന്റെ ഓണാഘോഷം അരങ്ങേറും.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ തന്നെ ആദ്യമായിരിക്കും ഇത്തരമൊരു മെഗാ തിരുവാതിര. അന്‍പതില്‍പരം സ്ത്രീകള്‍ ആണ് മെഗാ തിരുവാതിരയില്‍ പങ്കെടുക്കുക. കൊറിയോഗ്രാഫ് ചെയ്യുന്നത് ന്യൂയോര്‍ക്ക് കലാകേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറും, ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണുമായ രേഖ നായര്‍ ആണ്.

വിവിധ മേഖലകളില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള രേഖ നായര്‍ ആറു വയസു മുതല്‍ ചന്ദ്രിക കുറുപ്പിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. ഭാരതനാട്യം, മോഹിയാട്ടം, കഥക്, ഒഡിസി എന്നീ നൃത്ത രൂപങ്ങള്‍ വിവിധ നൃത്ത അധ്യാപകരുടെ കീഴില്‍ അഭ്യസിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി റോക്ക്‌ലാന്‍ഡ് കേന്ദ്രികരിച്ചു കലാകേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തുന്നു. സാധാരണ നാല് മാസം കൊണ്ട് പഠിപ്പിക്കേണ്ട ഒന്നാണ് മെഗാ തിരുവാതിര. കേവലം മൂന്നു ആഴ്ച്ച കൊണ്ട് 50ല്‍അധികം സ്ത്രീകളെഅണിനിരത്തി മെഗാ തിരുവാതിര അവതരിപ്പിക്കുന്നു എന്നത് രേഖയുടെ കഴിവ് ഒന്നുകൊണ്ട് മാത്രം ആണെന്ന് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അഭിപ്രായപ്പെട്ടു.

രേഖക്ക് എല്ലാ സഹായത്തിനും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഷീജ നിഷാദ്, വിമന്‍സ് ഫോറം പ്രതിനിധി നിഷ ജോഫ്രിന്‍ എന്നിവര്‍ ഉണ്ട്.

രേഖ നായര്‍, സ്മിത ഹരിദാസ്, ഷീജ നിഷാദ്, ഹെലനി ചാക്കോ, ജോസ്മി മാത്യു, മഞ്ജു നായര്‍, അനിജ ബിജു, അര്‍ച്ചന നായര്‍, അനുലിബി, ബിന്ദു തോമസ്, ബ്രിയാന തോമസ്, സെനിയ അനില്‍, ഡോണ ഷിനു, എല്‍സി കോയിത്തറ, ജെസ്സി ആന്റോ, ഹന്ന ജിമ്മി, ജൂനി ലിയോണ്‍, ലാലിനി ഷൈജു, ലേഖ നായര്‍, ലൈസി കൊച്ചുപുരക്കല്‍, മനു മാത്യു, നിഷ നമ്പ്യാര്‍, രാധ നായര്‍, റാണി ജോര്‍ജ്ജ്, സെരീറ്റ ഷാജി, സില്‍വിയ ഷാജി, സാന്ദ്ര നായര്‍, ഷീല ജോസഫ്, അഷിത അലക്‌സ്, ലീയജോര്‍ജ്ജ്, നേയ ജോര്‍ജ്ജ്, ഷെറിന്‍ വര്‍ഗീസ്സ്, സ്‌നേഹ പിള്ള, സൂര്യ കുറുപ്പ്, സ്വപ്ന മലയില്‍, ടിന്റു ഫ്രാന്‍സിസ്, ഷൈല പോള്‍, ജെസ്സി ജെയിംസ്, അന്ന ജോര്‍ജ്ജ്, ലീഷ് ജയ്‌സ്, ലീജ എബ്രഹാം, ഡോളി, പ്രീതി ജിം, നിഷ ഗോപിനാഥ്, ബ്ലെസ്സി സുബാഷ്, ബിന്‍സി കുരുവിള, റിറ്റി റോയ്, ലിറ്റി സാമുവേല്‍, മേരി ജേക്കബ്, ജാനെറ്റ് മേരി ജെയ്‌സണ്‍ , ഡോണ ആല്‍വിന്‍ എന്നിവര്‍ ആണ് മെഗാ തിരുവാതിരയില്‍ പങ്കെടുക്കുന്നത്.

പ്രശസ്ത പാചക വിദ്വാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആണ് ഈ വര്‍ഷം ഓണസദ്യ ഒരുങ്ങുന്നത്. അമേരിക്കയില്‍ ഇദ്ദേഹം ആദ്യമായിട്ടാണ് സദ്യ ഒരുക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വില്യംനേതൃത്വം കൊടുക്കുന്ന ടീമിന്റെ ഗാനമേള ആണ് മറ്റൊരു ആകര്‍ഷണം. കൂടാതെ വിവിധ ഡാന്‍സ് സ്‌കൂളുകളില്‍നിന്നുമുള്ള കുട്ടികളുടെ സംഘനൃത്തം യോങ്കേഴ്‌സ് വേദിയില്‍ അന്നേ ദിവസം അരങ്ങേറും.

ഓണാഘോഷത്തില്‍ മലബാര്‍ ഗോള്‍ഡ് ന്യൂജഴ്‌സി സ്‌റ്റോര്‍ ഒരു ഗോള്‍ഡ് കോയിന്‍ നല്‍കുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും റാഫിള്‍ വഴിയാണ് വിജയിയെ തെരഞ്ഞടുക്കുന്നത് . ഈ ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാന്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കുക മാത്രമാണ് വേണ്ടത്

ഈ പരിപാടി വിജയം ആക്കുവാന്‍ ഏവരുടെയും സഹായ സഹകരങ്ങള്‍ ഉണ്ടാവണം എന്ന് പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അഭ്യര്‍ത്ഥിച്ചു.