ക​ശ്മീ​രി​ലെ വാ​ർ​ത്താ​വി​ത​ര​ണ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്ക​ണം: പ്ര​മീ​ള ജ​യ്പാ​ൽ
Tuesday, September 17, 2019 10:29 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​ശ്മീ​രി​ലെ വാ​ർ​ത്താ വി​ത​ര​ണ ബ​ന്ധം ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള ജ​യ്പാ​ൽ, ജ​യിം​സ് പി. ​മെ​ക്ഗ​വേ​ണ്‍ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് മൈ​ക്ക് ഹേം ​പി​യോ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക​രെ​യും ഉ​ട​ൻ കാ​ശ്മീ​രി​ലേ​യ്ക്ക​യ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ട് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഗ​വ​ണ്‍​മെ​ന്‍റി​നു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നാ​ലു യു​എ​സ് സെ​ന​റ്റ​ർ​മാ​ർ ക​ശ്മീ​രി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​വ​രു​ടെ ഉ​ൽ​ക​ണ്ഠ ട്രം​പി​നെ അ​റി​യി​ച്ചു. സെ​ന​റ്റ​ർ ക്രി​സ്വാ​ൻ ഹോ​ള​ൻ, ടോ​ഡ്യം​ഗ്, ബെ​ൻ കാ​ർ​ഡി​ൻ, ലി​ന്‍റ്സെ ഗ്ര​ഹാം എ​ന്നി​വ​രാ​ണി​വ​ർ. ട്രം​പ് ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഇ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ന്യു​ക്ലി​യ​ർ ശ​ക്തി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യ്ക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ