ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ​ക്ക് പു​തു നേ​തൃ​ത്വം; തോ​മ​സ് മാ​ത്യു ചെ​യ​ർ​മാ​ൻ, സ​ജി ക​രി​ന്പ​ന്നൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Tuesday, September 17, 2019 10:07 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഒ​ഴി​വു വ​ന്ന ഭാ​രാ​വാ​ഹി​ക​ളു​ടെ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ചു. ചെ​യ​ർ​മാ​നാ​യി തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി സ​ജി ക​രി​ന്പ​ന്നൂ​രി​നെ​യും നി​യ​മി​ച്ചു കൊ​ണ്ടു​ള്ള ക​ത്ത് ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ചു ന​ട​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്ത​ഞ്ചാം ജ·​ദി​ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ വ​ച്ചു ഐ​ഒ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​സാം പി​ട്രോ​ഡാ , ഐ​ഒ​സി യു​എ​സ്എ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മൊ​ഹീ​ന്ദ​ർ സിം​ഗ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജെ​നെ​റ​ൽ ഹ​ർ​ബെ​ച്ഛ​ൻ സിം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തി അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ചാ​പ്റ്റ​റു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​വാ​നും മെ​ന്പ​ർ​ഷി​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത പെ​ടു​ത്തു​വാ​നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക യോ​ഗ​ങ്ങ​ൾ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 28 ഉ​ച്ച​ക്ക് മൂ​ന്നി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ചു ന​ട​ത്തു​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ വി​വി​ധ നാ​ഷ​ണ​ൽ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി​യ സം​സ്ഥാ​ങ്ങ​ളു​ടെ വി​വി​ധ സി​റ്റി​ക​ളി​ലും പ്ര​വ​ത്ത​ക യോ​ഗ​ങ്ങ​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ അ​നു​ഭാ​വി​ക​ളും ഐ​ഒ​സി​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​സ​മേ​തം ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​റി​നു വേ​ണ്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ക​രി​ന്പ​ന്നൂ​ർ , ഷി​ക്കാ​ഗോ റീ​ജ​ണി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് പ്രോ . ​ത​ന്പി മാ​ത്യു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി വ​ള്ളി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ത്യു തോ​മ​സ്