മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ "മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത​ക​ളും' സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2019 10:05 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ സെ​പ്തം​ബ​ർ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 8 ഞാ​യ​ർ വൈ​കീ​ട്ട് നാ​ലി​ന് സ്റ്റാ​ഫ​റ്ഡി​ലെ ദേ​ശി ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ മ​ണ്ണി​ക്ക​രോ​ട്ട് അ​മേ​രി​ക്ക​യി​ലെ​ങ്ങും അ​റി​യ​പ്പെ​ട്ട സാ​ഹി​ത്യ​കാ​ര·ാ​രാ​യ ദേ​വ​രാ​ജ് കു​റു​പ്പ് കാ​രാ​വ​ള്ളി​ലി​ന്‍റെ​യും വ​ള​രെ​ക്കാ​ലം ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ച്ച​ശേ​ഷം അ​റ്റ്ലാ​ന്‍റ​യി​ൽ മാ​റി താ​മ​സി​ച്ച എ​സ്.​കെ. പി​ള്ള​യു​ടെ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തോ​മ​സ് വ​ർ​ഗീ​സ് ആ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ മോ​ഡ​റേ​റ്റ​ർ. തു​ട​ക്ക​മാ​യി ദേ​വ​രാ​ജി​നെ​ക്കു​റി​ച്ചും എ​സ്.​കെ. പി​ള്ള​യെ​ക്കു​റി​ച്ചും അ​നു​സ്മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ​മാ​യി ദേ​വ​രാ​ജി​ന്‍റെ കേ​ദാ​ര​മാ​ന​സം എ​ന്ന ക​വി​ത ജി. ​പു​ത്ത​ൻ​കു​രി​ശ് ആ​ല​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തേ​യും എ​സ്.​കെ. പി​ള്ള​യേ​യും അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും നി​ര്യാ​ത​രാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ തീ​രാ​നി​ഷ്ട​മാ​യി ദേ​വ​രാ​ജ് കു​റു​പ്പി​ന്‍റെ​യും എ​സ്. കെ. ​പി​ള്ള​യു​ടെ​യും നി​ര്യാ​ണ​ത്തെ സ​ദ​സ്യ​ർ വി​ല​യി​രു​ത്തി.

തു​ട​ർ​ന്ന് എ.​സി. ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത​ക​ളും എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. നി​ഷ്പ​ക്ഷ​വും നി​ർ​ഭ​യ​വു​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ് ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ന്ന​ത് കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ​യും ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ സാ​ധ്യ​മാ​കു​ന്നി​ല്ല. തി​ക​ച്ചും അ​റി​വു പ​ക​രു​ന്ന ഒ​രു പ്ര​ഭാ​ഷ​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ’നി​ന്നെ​ക്കൂ​ടാ​തി​ല്ലെ​ല്ലോ എ​ന്‍റെ ഉ​ള്ളി​ൽ പൂ​ക്കാ​ലം’ എ​ന്ന ഓ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ലേ​ഖ​നം നൈ​നാ​ൻ മാ​ത്തു​ള്ള അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​ത്തി​ന്‍റെ അ​ന്ത​സാ​ര​ങ്ങ​ൾ ല​ളി​ത​മാ​യും ഹൃ​സ്വ​മാ​യും എ​ന്നാ​ൽ ഹൃ​ദ്യ​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

പൊ​തു​ച​ർ​ച്ച​യി​ൽ പൊ​ന്നു പി​ള്ള, നൈ​നാ​ൻ മാ​ത്തു​ള്ള, ചാ​ക്കോ മു​ട്ടു​ങ്ക​ൽ, തോ​മ​സ് ത​യ്യി​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ​ഫ് ത​ച്ചാ​റ, ജോ​സ​ഫ് പൊ​ന്നോ​ലി, ടി.​എ​ൻ. സാ​മു​വ​ൽ, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു. പൊ​ന്നു പി​ള്ള ഏ​വ​ർ​ക്കും കൃ​ത​ഞ്ജ​ത രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്ത സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 13 ര​ണ്ടാം ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:

മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221 (www.mannickarottu.net),
ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950,
ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്