ബ​ഹാ​മ​സി​ലേ​ക്ക് മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ഹ​സ്തം
Monday, September 16, 2019 10:58 PM IST
മ​യാ​മി: സ​ർ​വ​സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ "ഡോ​രി​യ​ൻ' ചു​ഴ​ലി​ക്കാ​റ്റ് ബ​ഹാ​മ​സി​ലെ അ​ബാ​ക്ക ദ്വീ​പ് ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി ക​ട​ന്നു​പോ​യി. അ​റ്റ്ലാ​ന്‍റി​ക് മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള അ​തി​ശ​ക്ത​മാ​യ ഹ​രി​ക്കേ​ൻ 5 കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട ഡോ​രി​യ​ൻ മ​ണി​ക്കൂ​റി​ൽ 175 മൈ​ൽ സ്പീ​ഡി​ൽ ആ​ഞ്ഞ​ടി​ച്ച് പ​തി​നാ​യി​ര​ങ്ങ​ളെ നി​ത്യ ദു​രി​ത​ത്തി​ലേ​ക്കും, നാ​ൽ​പ്പ​തി​ല​ധി​കം​പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച് കാ​ല​ച​ക്ര​വാ​ള​ത്തി​ൽ ക​റു​ത്ത അ​ട​യാ​ള​മാ​യി ക​ട​ന്നു​പോ​യി.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 40 അ​ടി മാ​ത്രം ഉ​യ​ര​മു​ള്ള അ​ബാ​ക്ക ദ്വീ​പി​ൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ പ്ര​ള​യം ക​യ​റി. പ​തി​മൂ​വാ​യി​രം വീ​ടു​ക​ൾ ത​ക​രു​ക​യോ, സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തു.

കൊ​ടു​ങ്കാ​റ്റ് ത​ക​ർ​ത്ത ബ​ഹാ​മ​സി​ൽ 70,000 പേ​രാ​ണ് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി കേ​ഴു​ന്ന​ത്. ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള ഈ ​ദ്വീ​പ് രാ​ജ്യ​ത്തി​ന്‍റെ നി​സ​ഹാ​യ​ത​യി​ൽ ഒ​ത്തൊ​രു​മ​യോ​ടു​കൂ​ടി ഒ​രു കൈ​ത്താ​ങ്ങാ​കു​വാ​ൻ മ​യാ​മി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങി.

മ​യാ​മി​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടേ​യും, വി​വി​ധ മ​ത​സ​മൂ​ഹ​ത്തി​ന്േ‍​റ​യും പ​ള്ളി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും, പൊ​തു അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും, കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ സാ​ധ​ന​ങ്ങ​ളും, സാ​നി​ട്ട​റി നാ​പ്കി​നു​ക​ളും, കു​ടി​വെ​ള്ള​വും തു​ട​ങ്ങി ജ​ന​റേ​റ്റ​റും, ഗ്യാ​സ് സ്റ്റൗ​വു​ക​ളും മ​റ്റും ദി​വ​സ​ങ്ങ​ൾ​ക്ക​കം ശേ​ഖ​രി​ച്ചു.

മ​ല​യാ​ളി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും (എം​എ​എ​സ്സി) ഓ​റ​ഞ്ച് വിം​ഗ് ഏ​വി​യേ​ഷ​നും സം​യു​ക്ത​മാ​യി ചേ​ർ​ന്നു ല​ഭി​ച്ച സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ച്ച് പാ​യ്ക്ക് ചെ​യ്ത് പോം​ബ​നോ ബീ​ച്ച് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു ഓ​റ​ഞ്ച് വിം​ഗ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​വി​മാ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് ബ​ഹാ​മ​സി​ൽ എ​ത്തി​ച്ച് മ​ല​യാ​ളി​ക​ൾ സ​ഹാ​യ ഹ​സ്ത​ത്തി​ന് പു​തി​യൊ​രു മാ​നം​കൊ​ടു​ത്തു.

ഒൗ​വ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ണ്‍​സ്റ്റി ത​ച്ചാ​റ ദേ​ശീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളേ​യും പ്ര​തി​നി​ധി​ക​ളേ​യും സാ​ക്ഷി​നി​ർ​ത്തി ഈ ​സ​ത്ക​ർ​മ്മം ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.

ഓ​റ​ഞ്ച് വിം​ഗ് ഏ​വി​യേ​ഷ​ൻ സി​ഇ​ഒ വി​പി​ൻ വി​ൻ​സെ​ന്‍റ്, മാ​സ്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജി​നോ കു​ര്യാ​ക്കോ​സ്, നോ​യ​ൽ മാ​ത്യു, നി​ധേ​ഷ് ജോ​സ​ഫ്, അ​ജി​ത് വി​ജ​യ​ൻ, ജോ​ബി കോ​ട്ടം, ജോ​ഷി ജോ​ണ്‍, മ​നോ​ജ് കു​ട്ടി, ഷെ​ൻ​സി മാ​ണി, അ​ജി വ​ർ​ഗീ​സ്, വി​ഷ്ണു ചാ​ർ​ളി പൊ​റ​ത്തൂ​ർ, ര​ഞ്ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം