ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഗു​രു​ജ​യ​ന്തി​യും ഓ​ണ​വും ആ​ഘോ​ഷി​ച്ചു
Monday, September 16, 2019 10:34 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ശ്രീ​നാ​രാ​യ​ണ സം​ഘ​ട​ന​യാ​യ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്ട​ണ്‍ ഡി.​സി 165-മ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി​യും, ഓ​ണ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​ക്ക് സ​മീ​പ​മു​ള്ള ലാ​നം മു​രു​ക​ൻ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൊ​ച്ചി സ്കൂ​ൾ ഓ​ഫ് വേ​ദാ​ന്ത ഡ​യ​റ​ക്ട​ർ സ്വാ​മി മു​ക്താ​ന​ന്ദ​യ​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 11.30ന് ​ആ​രം​ഭി​ച്ച വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം ര​ണ്ടു മ​ണി​യോ​ടെ താ​ല​പ്പൊ​ലി​യു​ടേ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടേ​യും മാ​വേ​ലി മ​ന്ന​ന്േ‍​റ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ഗു​രു​ദേ​വ ചി​ത്രം എ​ഴു​ന്ന​ള്ളി​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ-​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്വാ​മി മു​ക്താ​ന​ന്ദ​യ​തി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്ദീ​പ് സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്രാ​യ​ഭേ​ദ​മെ​ന്യേ ശ്രീ​നാ​രാ​യ​ണ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് കൂ​ടു​ത​ൽ നി​റം​പ​ക​ർ​ന്നു. യു​വ​ജ​ന വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി ആ​ല​പി​ച്ച ദൈ​വ​ദ​ശ​കം, ഗു​രു​സ്ത​വം, മ​റ്റു ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ ആ​ലാ​പ​നം, കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന തി​രു​വാ​തി​ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ശ്രീ​നാ​രാ​യ​ണ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഈ​വ​ർ​ഷ​ത്തെ ഹൈ​സ്കൂ​ൾ, കോ​ള​ജ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​ശം​സാ ഫ​ല​ക​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു സം​പൂ​ജ്യ സ്വാ​മി മു​ക്താ​ന​ന്ദ​യ​തി വി​ത​ര​ണം ചെ​യ്തു. ഫി​ല​ഡ​ൽ​ഫി​യ എ​സ്.​എ​ൻ.​എ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൃ​ഷ്ണ​ൻ, എ​ഫ്.​എ​സ്.​എ​ൻ.​ഒ.​എ​ൻ.​എ പ്ര​സി​ഡ​ന്‍റ് പീ​താം​ബ​ര​ൻ തൈ​വ​ള​പ്പി​ൽ, എ​ഫ്.​എ​സ്.​എ​ൻ.​ഒ.​എ​ൻ.​എ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ക​ല്ലു​വി​ള വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം